'മമതയുടെ പരിക്കില്‍ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് വേണ്ട, വിശദമായി നല്‍കൂ'; ബംഗാള്‍ ചീഫ് സെക്രട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

'മമതയുടെ പരിക്കില്‍ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് വേണ്ട, വിശദമായി നല്‍കൂ'; ബംഗാള്‍ ചീഫ് സെക്രട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

,


നന്ദിഗ്രാമില്‍ വച്ച്‌ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിക്ക് പരിക്കേറ്റതു സംബന്ധിച്ച്‌ വിദശമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെറും ഒഴുക്കന്‍ മട്ടിലുള്ളതാണെന്നും വിശദാംശം യാതൊന്നും അതിലില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

എന്താണ് സംഭവം, എങ്ങനെയാണ് പരിക്കേറ്റത്. ആരാണ് പിന്നിലെന്നാണ് കരുതുന്നത് തുടങ്ങി മുഴുവന്‍ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ വേണമെന്നും ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.നല്‍കിയ വീഡിയോ ശകലം അവ്യക്തമാണ്. വ്യക്തതയുള്ളതു വേണം. ബുധനാഴ്ചയാണ് മമതയ്ക്ക് പരിക്കേറ്റത്. ആക്രമത്തിലാണ് പരിക്കേറ്റതെന്നാണ് അവരുടെ ആരോപണം. എന്നാല്‍ അബദ്ധത്തില്‍ പരിക്കേറ്റതാണെന്നാണ് പുറത്തുവന്ന വിവരം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog