വ്യാജ രേഖകളുണ്ടാക്കി കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

വ്യാജ രേഖകളുണ്ടാക്കി കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു

കാണ്‍പൂര്‍: അമ്മ മരിച്ചെന്ന വ്യാജ രേഖകളുണ്ടാക്കി കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച മകനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബല്ലിയ സ്വദേശിയായ ഷംഷാദ് അഹമ്മദാണ് അമ്മ മരിച്ചെന്ന രേഖകളുണ്ടാക്കിയത്.

2017ലാണ് മുനിസിപ്പാലിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഷംഷാദ് അഹമ്മദ് തന്‍റെ മാതാവ് മരണപ്പെട്ടെന്ന് വ്യാജ രേഖകളുണ്ടാക്കിയത്. സ്വത്തുക്കളെല്ലാം മകന്‍റെ പേരിലായതോടെയാണ് അമ്മ വിവരം അറിയുന്നത്. തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതോടെ ഷംഷാദിനെതിരെ ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog