സിഡ്നിയില്‍ വെള്ളപ്പൊക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആസ്​ട്രേലിയയിലെ കിഴക്കന്‍ തീരമായ ന്യൂ സൗത്ത്​ വെയില്‍സില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. 50 വര്‍ഷത്തിനിടെ ആദ്യമായാണ് ആസ്ട്രേലിയ ഇത്രയും കഠിനമായ വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്നത്. സിഡ്നിയില്‍ നിന്ന് ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ്​ വിവരം. താഴ്​ന്ന പ്ര​ദേശങ്ങളിലേക്ക്​ വെള്ളം അടിച്ചുകയറുകയാണ്. നിരവധി വീടുകള്‍ നശിക്കുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്​തു. റോഡ്​ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. റോഡുകള്‍ തകര്‍ന്നു. താഴ്​ന്ന പ്രദേശങ്ങളിലെ സ്​കൂളുകള്‍ അടച്ചിട്ടു.മഴ മൂലം സിഡ്​നിയിലെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. രാജ്യത്ത് ആദ്യ ഘട്ട വാക്​സിന്‍ വിതരണം പുരോഗമിക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha