ശാ​ന്തി​നി​കേ​ത​ന്‍ സ്കൂ​ളി​ന് പു​ര​സ്​​കാ​രം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദോ​ഹ: പു​തി​യ ബോ​ധ​ന​രീ​തി​യു​ടെ അ​വ​ത​ര​ണ​ത്തി​ന് ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍സ്കൂ​ളി​ന് പ​തി​നെ​ട്ടാ​മ​ത് ലോ​ക വി​ദ്യാ​ഭ്യാ​സ ഉ​ച്ച​കോ​ടി​യി​ല്‍ നേ​ട്ടം. 'വി​ദ്യാ​ഭ്യാ​സ​ത്തി​ലെ ന​വീ​ന​ത' വി​ഭാ​ഗ​ത്തി​ലാ​ണ്​ പു​ര​സ്​​കാ​രം.

'എ​സ്.​ഐ.​എ​സ് ലേ​ണ്‍' എ​ന്ന പു​തി​യ ബോ​ധ​ന​പ​ദ്ധ​തി​യു​ടെ അ​വ​ത​ര​ണ​ത്തി​നാ​ണി​ത്. ഓ​ണ്‍​ലൈ​ന്‍ അ​വാ​ര്‍​ഡ്​ സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ല്‍ സ്കൂ​ള്‍മാ​നേ​ജ്മെന്‍റ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ്​ കെ.​സി. അ​ബ്​​ദു​ല്‍ല​ത്തീ​ഫ് സം​സാ​രി​ച്ചു.

നൂ​ത​ന ബോ​ധ​ന​പ​ദ്ധ​തി​യു​ടെ വി​ക​സ​ന​ത്തി​നാ​യി സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സു​ഭാ​ഷ്നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ധ്യാ​പ​ക​ര്‍ നി​ര​ന്ത​ര പ​രി​ശ്ര​മ​മാ​ണ്​ ന​ട​ത്തി​യ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ്ര​ത്യേ​ക ബോ​ധ​ന​പ​ദ്ധ​തി​യാ​യ 'എ​സ്.​ഐ.​എ​സ് ലേ​ണ്‍' അ​വ​സ​ര​തു​ല്യ​ത, വ്യ​ക്തി​ഗ​ത​പ​രി​ശീ​ല​നം എ​ന്നീ ഘ​ട​ക​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ണ്. മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കും പ​ഠ​ന​ത്തി​ലൂ​ടെ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന​താ​ണ്​ പ​ദ്ധ​തി​യു​ടെ മു​ദ്രാ​വാ​ക്യം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha