വ്യാജന്‍മാരെ ഇറക്കുന്ന ചൈനയുടെ മൃഗശാലയിലും വ്യാജന്‍! ചത്തുപോയ ചെന്നായയ്ക്ക് പകരം നായയെ ഇറക്കി പറ്റിക്കാനുള്ള ശ്രമം പൊളിഞ്ഞു? - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

വ്യാജന്‍മാരെ ഇറക്കുന്ന ചൈനയുടെ മൃഗശാലയിലും വ്യാജന്‍! ചത്തുപോയ ചെന്നായയ്ക്ക് പകരം നായയെ ഇറക്കി പറ്റിക്കാനുള്ള ശ്രമം പൊളിഞ്ഞു?

ലോകോത്തരമായ എന്ത് സാധനം ഇറക്കിയാലും അതിന്റെ വ്യാജ പതിപ്പ് ഇറക്കി ബിസിനസ്സ് പിടിക്കുന്നതാണ് ചൈനയുടെ പ്രധാന പരിപാടി. എന്നാല്‍ ഇതേ തന്ത്രം മൃഗശാലയിലും പയറ്റാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ നാണക്കേടായി മാറിയിരിക്കുന്നത്. ചത്തുപോയ ചെന്നായയ്ക്ക് പകരം ഒരു നായയെ കെട്ടിയിട്ട് ആളുകളെ പറ്റിക്കാനുള്ള ശ്രമമാണ് പൊളിഞ്ഞ് പാളീസായത്!

ഹുബെയ് പ്രവിശ്യയിലെ സിയാനിംഗിലുള്ള സിയാന്‍വുഷാന്‍ മൃഗശാലയില്‍ ചെന്നായയുടെ കൂട്ടിലാണ് റോട്ട്‌വീലര്‍ ഇനത്തിലുള്ള നായയെ പാര്‍പ്പിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഗതി നാണക്കേടായത്. 'ഓഹ്, നിങ്ങളാണോ ഈ ചെന്നായ' എന്ന ഡയലോഗിനൊപ്പമാണ് വീഡിയോ വൈറലായത്.

മൃഗശാലയിലെ ഈ കൂട്ടില്‍ ഒരു ചെന്നായ വസിച്ചിരുന്നുവെന്നും ഇത് പ്രായാധിക്യം മൂലം ചത്ത് പോയെന്നുമാണ് സന്ദര്‍ശകനോട് കീപ്പേഴ്‌സ് വെളിപ്പെടുത്തിയത്.എന്നാല്‍ ആളുകളെ പറ്റിക്കാനല്ല താല്‍ക്കാലികമായി മാത്രം ഗാര്‍ഡ് ഡോഗിനെ ഈ കൂട്ടില്‍ കിടത്തിയതാണെന്നാണ് മൃഗശാല ജീവനക്കാര്‍ ഇപ്പോള്‍ പറയുന്നത്.


കൊവിഡ് വിലക്കുകള്‍ മൂലം സന്ദര്‍ശകര്‍ കുറഞ്ഞതോടെ മൃഗശാല നടത്തിപ്പ് ഏറെ ബുദ്ധിമുട്ടായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നായയ്ക്ക് പകരം നായയെ പ്രദര്‍ശിപ്പിച്ചതോടെ മൃഗശാല അടച്ചുപൂട്ടണമെന്നാണ് ആവശ്യം ഉയരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog