ട്രാഫിക് നിയമലംഘനം: കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകള്‍ ഇനി വെര്‍ച്വല്‍ കോടതിയിലേക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

ട്രാഫിക് നിയമലംഘനം: കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകള്‍ ഇനി വെര്‍ച്വല്‍ കോടതിയിലേക്ക്


തിരുവനന്തപുരം : ട്രാഫിക് നിയമലംഘനത്തിന് കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകള്‍ ഇനി വെര്‍ച്വല്‍ കോടതികളിലേക്ക്. 15 ദിവസത്തിനകം പിഴ അടക്കാത്ത വാഹനത്തിന്‍്റെ ചലാനാണ് വെര്‍ച്വല്‍ കോടതികളിലേക്ക് അയക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ഇ ചലാന്‍ ഉപയോഗിച്ച്‌ ആധുനിക രീതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധന ആരംഭിച്ചിരുന്നു. നിയമലംഘനം നടത്തുന്ന വാഹനത്തിന്‍്റെ ഫോട്ടോയെടുത്ത് ചലാന്‍ ഇടുന്ന രീതിയാണ് ഇ ചലാന്‍. ഉടമ വാഹന രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയിട്ടുള്ള മൊബൈല്‍ നമ്ബറിലേക്കും എസ്‌എംഎസ് ആയി ചലാന്‍ ലഭിക്കും. വെര്‍ച്ചല്‍ കോടതിയില്‍ vcourts.gov.in എന്ന വെബ്സൈറ്റില്‍ പിഴ അടയ്ക്കാം.
വാഹന ഉടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ഉപയോഗപ്രദമായ രീതിയാണ് പുതിയ പരിഷ്കാരമെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്‍്റെ വിലയിരുത്തല്‍. നിയമലംഘനങ്ങള്‍ പരമാവധി ഒഴിവാക്കി സുഗമമായ യാത്രയ്ക്ക് ഇത് സഹായിക്കുമെന്നും ഇവര്‍ പറയുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog