കസ്റ്റംസ് നീക്കത്തിനു പിന്നില്‍ രാഷ്ട്രീയകുബുദ്ധി: സിപിഐഎം പിബി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഡോളര്‍ കടത്തിയതായി ആരോപിച്ചുള്ള കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മൂന്ന് മന്ത്രിമാര്‍, നിയമസഭ സ്പീക്കര്‍ എന്നിവരെ തെറ്റായി കുടുക്കാനുള്ള കസ്റ്റംസ് അധികൃതരുടെ ശ്രമത്തെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു.

കേന്ദ്രഏജന്‍സികളെ നാണമില്ലാതെ ദുരുപയോഗം ചെയ്യുകയാണ്. ഈ രാഷ്ട്രീയകുബുദ്ധി തിരിച്ചറിഞ്ഞ് കേരള ജനത ബിജെപിയുടെയും യുഡിഎഫിന്റെയും വൃത്തികെട്ട തന്ത്രങ്ങള്‍ക്ക് തക്ക മറുപടി നല്‍കും.
സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളില്‍ ഒരാളുടെ മൊഴി ഉപയോഗിച്ചാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം. പറഞ്ഞുകൊടുത്ത് വാങ്ങിയ ഈ മൊഴി മാസങ്ങള്‍ക്കുമുമ്പ് രേഖപ്പെടുത്തിയതാണ്.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇതു പുറത്തുവിട്ടത് ഈ നീക്കത്തിനു പിന്നിലുള്ള രാഷ്ട്രീയക്കളി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ആസൂത്രിതമായി ദുരുപയോഗിക്കുകയാണ്-പിബി പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha