കോവിഡ് പ്രതിസന്ധിയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ നടപടി സ്വീകരിക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

കോവിഡ് പ്രതിസന്ധിയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ നടപടി സ്വീകരിക്കും

ഡോ. ഇസ്മായിൽ ഒലായിക്കര അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് യോഗം അംഗീകാരം നൽകി. കോവിഡ് കാലഘട്ടത്തിൽ പാഠ്യപ്രവർത്തനങ്ങളിൽ കൃത്യമായി പങ്കെടുക്കാൻ സാധിക്കാത്ത ഭിന്നശേഷിക്കാരും, സാമൂഹികമായും സാമ്പത്തികമായും പാർശ്വവൽകരിക്കപ്പെട്ട വിദ്യാർത്ഥികൾ അനുഭവിച്ച പ്രയാസങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്നും ഭാവിയിൽ ഇത്തരം സാഹചര്യത്തെ നേരിടാൻ ഈ പഠനറിപ്പോർട്ട് സഹായകമാകുമെന്നും അവകാശപ്പെടുന്നതായിരുന്നു അടിയന്തര പ്രമേയം.ഉന്നതവിദ്യാഭ്യാസരംഗത്ത് ഗ്രോസ് എൻറോൾമെൻറ് റേഷ്യോ ജി.ഇ.ആർ തുടരുന്ന സാഹചര്യത്തിൽ, ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവെച്ച കണക്ക് പ്രകാരം ജി.ഇ.ആർ 2018 ൽ 26% മാത്രമാണ്. 2030 ഓടുകൂടി ഇത് 50% ആകുമെന്നും ദേശീയ വിദ്യാഭ്യാസ നയം പറയുന്നു. ഈ അവസരത്തിൽ ചർച്ചകൾ ഒന്നുമില്ലാതെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സും പുത്തൻ വിദ്യാഭ്യാസ നയവും നടപ്പിലാക്കുന്നത് അപകടകരമാണെന്നും ഇതിൽ നിന്നും യുജിസി പിന്തിരിയണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സിൻഡിക്കേറ്റംഗം പ്രമോദ് വെള്ളച്ചാൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. ഭേദഗതികളോടെ യോഗം പ്രമേയം അംഗീകരിച്ചു.ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസമൂഹത്തിലും ശാസ്ത്രബോധവും മതേതരജനാധിപത്യവും ഉയർത്തിപ്പിടിച്ച് സംവാദാത്മകമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വൈജ്ഞാനിക മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിൽ നേതൃപരമായ പങ്ക് നിർവഹിക്കുന്നതിൽ സർവ്വകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് ഔദ്യോഗികപ്രമേയത്തിലൂടെ സിൻഡിക്കേറ്റംഗം ഡോ. ടി.പി അഷ്റഫ് അറിയിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. അവതരിപ്പിച്ച 31 പ്രമേയങ്ങളിൽ 15 എണ്ണത്തിന് യോഗം അംഗീകാരം നൽകി. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog