സൗദിയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

സൗദിയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു

ജിദ്ദ: സൗദി അറേബ്യയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച പുതുതായി 345 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 223 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികള്‍ വര്‍ധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. കിഴക്കന്‍ പ്രവിശ്യയിലെ രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തേക്കാള്‍ രോഗമുക്തി ആവുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണക്കുകള്‍ വരുന്നത്. ചികിത്സയിലുണ്ടായിരുന്നവരില്‍ ആറ് പേര്‍ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 382752 ആയി. ഇവരില്‍ 372926 പേര്‍ക്കും രോഗം ഭേദമായി.ആകെ മരണസംഖ്യ 6573 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3253 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 567 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 142, കിഴക്കന്‍ പ്രവിശ്യ 80, മക്ക 47, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ ഖസീം 13, അല്‍ജൗഫ് 12, മദീന 9, അസീര്‍ 8, ഹാഇല്‍ 7, ജീസാന്‍ 5, തബൂക്ക് 4, നജ്റാന്‍ 2, അല്‍ബാഹ 2.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog