ബട്​ല ഹൗസ്​ ഏറ്റുമുട്ടല്‍: ആരിസ് ഖാന് വധശിക്ഷ വിധിച്ച്‌ കോടതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

ബട്​ല ഹൗസ്​ ഏറ്റുമുട്ടല്‍: ആരിസ് ഖാന് വധശിക്ഷ വിധിച്ച്‌ കോടതി

ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ കൊല്ലപ്പെട്ട കേസില്‍ പ്രതിയ്ക്ക് വധശിക്ഷ. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനായ ആരിസ് ഖാന്‍ കുറ്റക്കാരനാണെന്ന് നിരീക്ഷിച്ച സാകേത് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

സംഭവം നടന്ന്​ 10 വര്‍ഷത്തിനുശേഷമാണ്​ ആരിസ്​ ഖാന്‍ പിടിയിലായത്കോണ്‍ഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്ങും സമാജ്​ വാദി, ബഹുജന്‍ സമാജ്​ വാദി പാര്‍ട്ടിയും മറ്റും സംഭവത്തില്‍ സംശയം പ്രകടിപ്പിക്കുകയും ജുഡീഷ്യല്‍ ​അന്വേഷണം ആവശ്യപ്പെടുകയും ചെയ്​തിരുന്നു. വ്യാജ ഏറ്റുമുട്ടലാണ്​ നടന്നതെന്നും സിങ്​ പിന്നീട്​ പറഞ്ഞു.

ഡല്‍ഹി പൊലീസി​‍െന്‍റ പ്രത്യേക വിഭാഗത്തിലെ ഇന്‍സ്​പെക്​ടറായിരുന്നു മോഹന്‍ ചന്ദ്​ ശര്‍മ . 2008 സെപ്​റ്റംബര്‍ 13നു​ രാജ്യ തലസ്ഥാന നഗരിയിലെ സ്​ഫോടന പരമ്ബരക്കു പിന്നാലെ ഒരാഴ്​ചക്കു ശേഷം നടന്ന ഏറ്റുമുട്ടലിലാണ്​ ശര്‍മ കൊല്ലപ്പെടുന്നത്​.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog