കേളകം: സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ബാവലിപ്പുഴയില്‍ തടയണ നിര്‍മ്മിച്ചു.കേളകം കമ്പിപ്പാലത്തിന് സമീപത്തെ ബാവലിപ്പുഴയിലാണ് 32 സ്കൗട്ട് ആന്റ് ഗൈഡ്സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ തടയണ നിര്‍മ്മിച്ചത്. ഇതോടൊപ്പം പുഴയറിവ് യാത്രയും സംഘടിപ്പിച്ചു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.ഐ ഗീവര്‍ഗീസ് ഉദ്ഘാടനം ചെയ്തു.സ്കൗട്ട് മാസ്റ്റര്‍ കെ.വി ബിജു, ഗൈഡ് ക്യാപ്റ്റന്‍ സ്മിത കേളോത്ത് എന്നിവര്‍ നേതൃത്വം നല്കി
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു