കല്യാശ്ശേരിയിലെ എ.ടി.എം കവര്‍ച്ച:​ പ്രതികള്‍ പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo






 കണ്ണൂര്‍: കല്യാശ്ശേരിയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത്​ 25 ലക്ഷം കവര്‍ന്ന കേസ് . പ്രതികളെ ഹരിയാനയില്‍നിന്ന് പിടികൂടി.ഹരിയാനയിലെ മേവാത്ത് സ്വദേശികളായ ഷാജാദ്​ (33), മുബീന്‍ (35), ന്യൂമാന്‍ (36 ) എന്നിവരെയാണ്​ കണ്ണൂര്‍ പൊലീസ്​ പിടികൂടിയത്​. ഇവരില്‍നിന്ന്​ 16 ലക്ഷം രൂപ കണ്ടെടുത്തു. ഫെബ്രുവരി 21ന്​ രാത്രി ഒന്നിനും നാലിനും ഇടയിലാണ്​ എ.ടി.എമ്മുകളില്‍ കവര്‍ച്ച നടന്നത്​. ഇവര്‍ നേരത്തെയും എ.ടി.എം ​കവര്‍ച്ച കേസുകളില്‍ പ്രതിയാണെന്നും വിദഗ്​ധ പരിശീലനം ലഭിച്ചവരാണെന്നും​ കണ്ണൂര്‍ സിറ്റി പൊലീസ്​ കമീഷണര്‍ ആര്‍. ഇള​ങ്കോ പറഞ്ഞു. കണ്ടെയ്​നര്‍ ഡ്രൈവറായ ന്യൂമാ​െന്‍റ നേതൃത്വത്തിലാണ്​ കവര്‍ച്ച. എ.ടി.എമ്മുകളെ കുറിച്ചുള്ള വിവരം സംഘാംഗങ്ങള്‍ക്ക്​ കൈമാറിയത്​ ഇയാളാണ്​. കൃത്യത്തില്‍ ഏഴുപേര്‍ ഉള്‍പ്പെട്ടതായാണ്​ വിവരം.

മൂന്നിടത്തും ഗ്യാസ്​ കട്ടര്‍ ഉപയോഗിച്ചാണ്​ കവര്‍ച്ച നടന്നതെന്നതിനാല്‍ പിന്നില്‍ ഒരേസംഘമാണെന്ന പ്രാഥമിക നിഗമനത്തിലെത്തുകയായിരുന്നു. സി.സി.ടി.വി കാമറകളും മൊബൈല്‍ഫോണുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബൊ​ലേറോ വാഹനവും കണ്ടെയ്​നര്‍ ട്രക്കും കവര്‍ച്ചയില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചതി​െന്‍റ അടിസ്ഥാനത്തില്‍ ദേശീയപാതകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിലൂടെ പ്രതികള്‍ കാസര്‍കോട്​ വഴി അതിര്‍ത്തി കടന്നതായി കണ്ടെത്തി.തുടര്‍ന്ന് കവര്‍ച്ച സംഘത്തെ പിന്തുടര്‍ന്നു മേവാത്ത്​ ജില്ലയില്‍ നിന്ന്​​ പ്രതികളെ പിടികൂടിയത് .അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha