കുറ്റ്യാട്ടൂർ ശ്രീ കൂർമ്പക്കാവിലെ താലപ്പൊലി മഹോത്സവം ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കണ്ണൂർ: കുറ്റ്യൂട്ടൂർ, ശ്രീ കൂർമ്പക്കാവിലെ ഈ വർഷത്തെ താലപ്പൊലി മഹോൽസവം, കുംഭം 16 ന് കാവിൽ കയറൽ ചടങ്ങോടെ ആരംഭിച്ചു.കോവിഡ് വ്യാപന ഭീഷണി അകന്നിട്ടില്ലാത്തതിനാൽ ആചാരപരമായ ചടങ്ങുകൾ മാത്രമാണ് ഈ വർഷം നടന്നത്. തെയ്യകോലങ്ങളും, കലശം വരവും ഉണ്ടായിരുന്നില്ല. മാർച്ച് 17 ന്, തിങ്കളാഴ്ച കളവും ബലിയും നടന്നു. ഉൽസവത്തിൻ്റെ മൂന്നാം ദിവസമായ ഇന്നലെ കളം കുറിക്കൽ, തമ്പുരാട്ടിയുടെ കുളിച്ചെഴുന്നള്ളത്ത്, കളം കൈയേൽക്കൽ, തിരു നൃത്തം എന്നിവ നടന്നു. പിന്നീട് ഭക്തിനിർഭരമായ താലപ്പൊലി ഉൽസവം നടന്നു .നാടുകളിൽ നിന്നുള്ള കലശങ്ങൾ ഇല്ലാത്തതിനാൽ ഈ വർഷം കതൃക്കോട് തറവാട്ടിൽ നിന്നുള്ള മൊതക്കലശം മാത്രമാണ് ഉണ്ടായിരുന്നത്. പൂർണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചായിരുന്നു പരിപാടികളുടെ നടത്തിപ്പ്. കുംഭം 19 ബുധനാഴ്ച 5 മണിക്ക് കാവിൽ നിന്ന് ഇറങ്ങലോടു കൂടി ഉൽസവാഘോഷ പരിപാടികൾ സമാപിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha