എല്‍.ഡി.എഫ്. പരാതി തള്ളി; കെ.എം. ഷാജിയുടെ പത്രിക സ്വീകരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 March 2021

എല്‍.ഡി.എഫ്. പരാതി തള്ളി; കെ.എം. ഷാജിയുടെ പത്രിക സ്വീകരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തില്‍ കെ.എം. ഷാജിയുടെ പത്രിക സമര്‍പ്പിക്കുന്നതിനെതിരെ എല്‍.ഡി.എഫ്. നല്‍കിയ പരാതി തള്ളി. ഇതോടെ ഷാജി സമര്‍പ്പിച്ച പത്രിക സ്വീകരിക്കപ്പെട്ടു. ആറ് വര്‍ഷത്തേക്ക് കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു എല്‍.ഡി.എഫിന്റെ പരാതി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാജി വര്‍ഗ്ഗീയത പറഞ്ഞ് വോട്ടു ചോദിച്ചെന്ന പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. എന്നാല്‍, ഹൈകോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുെോണ്ടന്ന് ഷാജിയുടെ അഭിഭാഷകന്‍ വരണാധികാരിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വരണാധികാരി നടത്തിയ പരിശോധനയിലാണ് ഷാജിയുടെ പത്രിക സ്വീകരിക്കാം എന്ന നിലപാട് സ്വീകരിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog