ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി സൗദി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി സൗദി

റിയാദ് : ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി സൗദി. കോവിഡ് കാലത്തെ ഹജ്ജ് നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളില്‍ ഒന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം എന്നതാണെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ വ്യക്തമാക്കി.

ഈ വര്‍ഷം ഹജ്ജിനെത്തുന്ന വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി വേണം എത്തേണ്ടതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശികള്‍ മാത്രമല്ല സ്വദേശികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച്ച മുമ്ബെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog