ഭാര്യയുടെ കാമുകനെ കൊലപ്പെടുത്താന്‍ യുവാവ് കട്ടിലിനടിയില്‍ ഒളിച്ചിരുന്നത് 6 മണിക്കൂര്‍; കൃത്യത്തിനുശേഷം പിടിയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 27 March 2021

ഭാര്യയുടെ കാമുകനെ കൊലപ്പെടുത്താന്‍ യുവാവ് കട്ടിലിനടിയില്‍ ഒളിച്ചിരുന്നത് 6 മണിക്കൂര്‍; കൃത്യത്തിനുശേഷം പിടിയില്‍

ആറുമണിക്കൂറോളം കട്ടിലിനടിയില്‍ ഒളിച്ചിരുന്നശേഷം ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചിക്കമംഗളൂരു ഹൊസഹള്ളി താണ്ഡ്യ സ്വദേശിയായ 27കാരന്‍ ശിവകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭരത് കുമാറിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുവര്‍ഷം മുമ്ബായിരുന്നു ഭരതിന്റെയും വിനുതയുടെയും വിവാഹം. ഇവര്‍ക്ക് രണ്ടുകുട്ടികളുമുണ്ട്. മൂന്നുവര്‍ഷം മുമ്ബ് ബംഗളൂരുവില്‍ ജോലി തേടിയെത്തിയ ശിവകുമാര്‍ മൂന്നുദിവസത്തോളം ദമ്ബതികളുടെ വീട്ടില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് വിനുത ശിവകുമാറിന് ജോലി സംഘടിപ്പിച്ച്‌ നല്‍കുകയും ചെയ്തു.

അതിനുശേഷം ശിവകുമാര്‍ ഇടയ്ക്കിടെ ദമ്ബതികളുടെ വീട്ടിലെത്തുന്നത് പതിവായിരുന്നു.ഇതിനിടെ ശിവകുമാര്‍ വിനുതയോട് പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ ആദ്യം ഇത് നിരസിച്ച യുവതി ശിവകുമാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ ബന്ധത്തിന് സമ്മതിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ വിനുതയും ഭരതും തമ്മില്‍ ബഹളമുണ്ടാകുകയും ചെയ്തു. വഴക്ക് പതിവായതോടെ ആറുമാസം മുമ്ബ് വിനുത വീടുവിട്ടിറങ്ങുകയും ആന്ധ്രഹള്ളിയില്‍ വാടകക്ക് വീടെടുത്ത് താമസിക്കുകയും ചെയ്തു.

ശനിയാഴ്ച ശിവകുമാര്‍ വിനുതയെ ഫോണ്‍ വിളിക്കുകയും വീട്ടിലേക്ക് വരാമെന്ന് അറിയിക്കുകയും ചെയ്തു. ശിവകുമാര്‍ വരുന്നതിനെ തുടര്‍ന്ന് രാത്രി എട്ടരയോടെ ചിക്കന്‍ വാങ്ങാനായി വിനുത കടയിലെത്തി. ഇതു കാണാനിടയായ ഭരത് ശിവകുമാര്‍ വരുന്നുണ്ടെന്ന് മനസിലാക്കി വീട്ടില്‍ കയറി കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു.

കൊലപ്പെടുത്താനായി ഓണ്‍ലൈനില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്ബ് വാങ്ങിയ കത്തിയും ഭരത് സൂക്ഷിച്ചിരുന്നു. രാത്രി 10.30ഓടെ ശിവകുമാര്‍ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്നു. ഇതേ സമയം വാഷ്‌റൂമില്‍ പോയ വിനുതയെ ഭരത് പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. തുടര്‍ന്ന് മുറിയില്‍ തിരിച്ചെത്തിയ ഭരത് ശിവകുമാറിന്റെ വയറില്‍ കുത്തുകയായിരുന്നു. മൂന്നുതവണ കുത്തേറ്റ ശിവകുമാര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. തുടര്‍ന്ന് വിനുത പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog