വെള്ളം തുളുമ്ബിയതിനെക്കുറിച്ച്‌ തര്‍ക്കം - 6 വയസ്സുകാരിയെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഹൂസ്റ്റണ്‍: ആറു വയസ്സുകാരിയുടെ കയ്യില്‍ നിന്നും വെള്ളം തുളുമ്ബിയതിനെ തുടര്‍ന്ന് പ്രകോപിതനായ ബന്ധു കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച്‌ നിരവധി തവണ കുട്ടിയെ വെടിവച്ചതിനെ തുടര്‍ന്ന് കുട്ടി മരിച്ചു.

മാര്‍ച്ച്‌ 19 വെള്ളിയാഴ്ച ഉച്ചയോടെ പസഡിനാ വേറെന്റോ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം . വെടിയേറ്റ കുട്ടിയെ ഉടന്‍ ബെഷോര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി, ലൊറിയോണ്‍ വാക്കര്‍ എന്നാണ് കുട്ടിയുടെ പേരെന്നും വെടിവച്ചത് അവളുടെ തന്നെ ഒരു ബന്ധുവാണെന്നും അവര്‍ പറഞ്ഞു. വെടിവച്ചുവെന്ന് പറയപ്പെടുന്ന ബന്ധുവിനെ കസ്റ്റഡിയില്‍ എടുത്തതായി പസഡിനാ പോലീസ് അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ച കാറപകടത്തില്‍ മരിച്ച ബന്ധുവിന്റെയും കുട്ടികളുടെയും സംസ്‌കാരച്ചടങ്ങിനു പങ്കെടുക്കാന്‍ പോകേണ്ടതിനാല്‍ ലോറിയോനെ ബന്ധുവിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ലോറിയോന്റെ മാതാവിന് മകളടക്കം നാലുപേരാണ് രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ നഷ്ടപ്പെട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha