' വാഗ്ദാനം ചെയ്ത 600 ല്‍ 580 കാര്യങ്ങളും ചെയ്തിട്ടാണ് ജനങ്ങളെ സമീപിക്കുന്നത് കെകെ ശൈലജ
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്ബ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത 600 ല്‍ 580 കാര്യങ്ങളും നടപ്പിലാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ.ഇനിയും ചെയ്യാനുള്ള പദ്ധതികള്‍ ഘട്ടമായി നടന്നുവരികയാണ്അതില്‍ പ്രധാനപ്പെട്ടതാണ് ലൈഫ് മിഷന്‍.ലോകത്തെവിടെയെങ്കിലും വീടില്ലാത്തവര്‍ക്ക് സര്‍ക്കാരാണ് വീടുണ്ടാക്കി കൊടുക്കേണ്ടതെന്ന് പറയുന്നുണ്ടോ. കൈയ്യില്‍ കാശുണ്ടെങ്കില്‍ വീടുണ്ടാക്കാം. അതാണ് അവസ്ഥ. എന്നാല്‍ ആരും തെരുവില്‍ കിടക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.' കെകെ ശൈലജ പറഞ്ഞു.

'പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേയും മന്ത്രി രൂക്ഷമായി രംഗത്തെത്തി. ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുന്നോ അത് തടയാന്‍ രമേശ് ചെന്നിത്തല കോപ്പ് കൂട്ടി ഇറങ്ങിയിരിക്കുകയാണ്. നിങ്ങള്‍ സഹായിച്ചിട്ടില്ലെങ്കിലും വേണ്ടില്ല, അത് തടസപ്പെടുത്താന്‍ പാടുണ്ടോ. ഭിക്ഷകൊടുക്കുകയും ഇല്ല. പട്ടിയെ വിട്ട് കടിപ്പിക്കുകയും ചെയ്യും.' കെകെ ശൈലജ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത