ആരുടേയും അന്നം മുടക്കാന്‍ ശ്രമിച്ചിട്ടില്ല; വോട്ടിനുവേണ്ടി കിറ്റുവൈകിപ്പിച്ചതിനെയാണ് എതിര്‍ത്തത്-കെ.സി. വേണുഗോപാല്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

ആരുടേയും അന്നം മുടക്കാന്‍ ശ്രമിച്ചിട്ടില്ല; വോട്ടിനുവേണ്ടി കിറ്റുവൈകിപ്പിച്ചതിനെയാണ് എതിര്‍ത്തത്-കെ.സി. വേണുഗോപാല്‍

കണ്ണൂര്‍: അന്നം മുടക്കിയെന്ന ആരോപണം എതിര്‍ത്ത് കെ. സി. വേണുഗേപാല്‍. ആരുടേയും അന്നം മുടക്കാന്‍ ശ്രമിച്ചിട്ടില്ല. കിറ്റു വിതരണത്തേയും അല്ല എതിര്‍ത്തത്. വോട്ടിനുവേണ്ടി കിറ്റു വിതരണം വൈകിപ്പിച്ച നടപടിയെയാണ് എതിര്‍ത്തതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.ഇരട്ടവോട്ട് വിവാദത്തില്‍ നിന്ന് രക്ഷപെടാന്‍ മനഃപ്പൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളും വോട്ടര്‍പട്ടികയില്‍ തിരുകി കയറ്റിയതാണ്. ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കണം. പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തിലും വലിയ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. ഐ.ഡി. കാര്‍ഡ് ഇല്ലാത്തവര്‍ പോലും പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നു. പേരാവൂരില്‍ ഇത് കയ്യോടെ പിടികൂടിയെന്നും കെ. സി. വേണുഗോപാല്‍ ആരോപിച്ചു.കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാകുന്നില്ലെന്നും കെ. സി. വേണുഗോപാല്‍ ചോദിക്കുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog