കുനിയില്‍ ഇരട്ടക്കൊല; മുസ്ലിംലീഗ് നേതാവ്‌ ഉള്‍പ്പെടെ 6 പേര്‍ റിമാന്‍ഡില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

കുനിയില്‍ ഇരട്ടക്കൊല; മുസ്ലിംലീഗ് നേതാവ്‌ ഉള്‍പ്പെടെ 6 പേര്‍ റിമാന്‍ഡില്‍

മഞ്ചേരി > കോടതി നടപടികളുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് കുനിയില്‍ ഇരട്ടക്കൊല കേസില്‍ പ്രതികളായ മുസ്ലിംലീഗ് ഏറനാട് മുന്‍ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ റിമാന്‍ഡ് ചെയ്തു. 15 മുതല്‍ 20 വരെയുള്ള പ്രതിളായ മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി കുനിയില്‍ പാറമ്മല്‍ അഹമ്മദ്കുട്ടി (55), കോലോത്തുംതൊടി മുജീബ് റഹ്മാന്‍, കുറുവങ്ങാടന്‍ ഷറഫുദ്ദീന്‍, കോട്ട അബ്ദുല്‍ സബൂര്‍ (33), ഇരുമാംകടവത്ത് സഫറുള്ള, ഇരുമാംകടവത്ത് യാസര്‍ (26) എന്നിവരെയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി റിമാന്‍ഡ് ചെയ്തത്.

കേസിന്റെ സാക്ഷിവിസ്താരം കഴിഞ്ഞ മാസം പൂര്‍ത്തിയായി. പത്ത് ദൃക്സാക്ഷികളുള്‍പ്പെടെ 273 സാക്ഷികളെയാണ് വിസ്തരിച്ചത്15 മുതല്‍ 21 വരെയുള്ള പ്രതികള്‍ കോടതി നടപടികളുമായി സഹകരിച്ചില്ല. തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനാല്‍ കോടതി നടപടി അനന്തമായി നീണ്ടു. ഈ സാഹചര്യത്തിലാണ് പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. കോവിഡ് ബാധിച്ചതിനാല്‍ 20–--ാം പ്രതി ചീക്കുളം കുറ്റിപ്പുറത്ത് റിയാസി (30)ന് ജാമ്യത്തില്‍ തുടരാന്‍ അനുവാദം നല്‍കി. 2012 ജൂണ്‍ 10-നാണ് കേസിനാസ്പദമായ സംഭവം. അതീഖ് റഹ്മാന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു–- 48), സഹോദരന്‍ അബ്ദുല്‍ കലാം ആസാദ് (37) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ മുസ്ലിംലീഗുകാര്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog