കണ്ണൂര്‍ ജില്ലയിലെ പുതിയ വോട്ടര്‍മാരുടെ എണ്ണം 49793; ആകെ വേട്ടര്‍മാര്‍ 20,61041

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍:നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പട്ടികയില്‍ 2021 ജനുവരി 20ന് ശേഷം പുതുതായി പേര് ചേര്‍ത്തത് 49793 വോട്ടര്‍മാര്‍. ഇവരില്‍ 24919 പേര്‍ പുരുഷന്‍മാരും 24870 പേര്‍ സ്ത്രീകളും നാലു പേര്‍ ഭിന്നലിംഗക്കാരുമാണ്. അഴീക്കോട് മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ പുതുതായി വോട്ട് ചേര്‍ത്തത്- 5857. ഏറ്റവും കുറവ് പേര്‍ പുതുതായി വോട്ട് ചേര്‍ത്തത് പയ്യന്നൂര്‍ മണ്ഡലത്തിലാണ്- 2763 പേര്‍.ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എന്‍ആര്‍ഐ വോട്ടര്‍മാര്‍ ഉള്‍പ്പെടെ ആകെ വോട്ടര്‍മാരുടെ എണ്ണം 20,61041 ആയി. ഇവരില്‍ 1088355 സ്ത്രീകളും 972672 പുരുഷന്‍മാരും 14 ഭിന്നലിംഗക്കാരുമാണ്. ജില്ലയില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് തളിപ്പറമ്ബ് നിയോജക മണ്ഡലത്തിലാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha