ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്ന 47 സീറ്റുകളിലും ബിജെപി ജയിക്കും; അസമില്‍ പരസ്യം നല്‍കിയ 8പത്രങ്ങള്‍ക്ക് നോടീസയച്ച്‌ തെരഞ്ഞെടുപ്പ് കമീഷന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അസമില്‍ ബിജെപിയുടെ പരസ്യം നല്‍കിയ എട്ട് പത്രങ്ങള്‍ക്ക് നോടീസയച്ച്‌ തെരഞ്ഞെടുപ്പ് കമീഷന്‍. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 47 സീറ്റുകളിലും പാര്‍ടി വിജയിക്കുമെന്ന് അവകാശപ്പെടുന്ന തലക്കെട്ടില്‍ പരസ്യം നല്‍കിയതിനാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി. തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന റിപോര്‍ട് അയയ്ക്കാന്‍ അസം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിതിന്‍ ഖാഡെ പത്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്രങ്ങള്‍ക്ക് നോടീസ് നല്‍കിയത്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍, ദേശീയ അധ്യക്ഷന്‍ നദ്ദ, സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ ദാസ്, മറ്റ് ഏഴ് നേതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് ഞായറാഴ്ച വൈകിട്ട് ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha