വാഹനവുമായി അമിത വേഗതയില്‍ പോകുന്നത് പതിവാക്കി; ഒടുവില്‍ യുവതി പൊലീസ് പിടിയില്‍; ഇവരുടെ പേരിലുള്ളത് 414 ട്രാഫിക് കേസുകള്‍, പിഴ ചുമത്തിയത് 49 ലക്ഷം രൂപയോളം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

വാഹനവുമായി അമിത വേഗതയില്‍ പോകുന്നത് പതിവാക്കി; ഒടുവില്‍ യുവതി പൊലീസ് പിടിയില്‍; ഇവരുടെ പേരിലുള്ളത് 414 ട്രാഫിക് കേസുകള്‍, പിഴ ചുമത്തിയത് 49 ലക്ഷം രൂപയോളം

ഹനവുമായി അമിത വേഗതയില്‍ പോകുന്നത് പതിവാക്കിയ യുവതിയുടെ വാഹനം ഒടുവില്‍ പൊലീസ് കസ്റ്റഡിയില്‍. 414 ട്രാഫിക് കേസുകളാണ് ഇവരുടെ പേരിലുള്ളത്. 49 ലക്ഷം രൂപയോളം പിഴയും ചുമത്തിയിട്ടുണ്ട്.

വേഗപരിധി മറികടന്ന വാഹനം റോഡ് ക്യാമറകളില്‍ കുടുങ്ങിയതാണ് കേസുകളുടെ എണ്ണം കൂട്ടിയത്. അറബ് വംശജയായ യുവതിയുടെ പേരിലുള്ളതാണ് വാഹനത്തിന്റെ ലൈസന്‍സ്. ആറു മാസത്തിനുള്ളില്‍ പിഴയടച്ചിട്ടില്ലെങ്കില്‍ വാഹനം പരസ്യലേലത്തില്‍ വില്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവര്‍ക്കെതിരെയുള്ള ട്രാഫിക് കേസുകള്‍ കൂടുതലും അമിതവേഗത്തില്‍ വാഹനമോടിച്ചതിനാണെന്ന് അജ്മാന്‍ ട്രാഫിക് കേസ് അന്വേഷണ വിഭാഗം തലവന്‍ മേജര്‍ റാഷിദ് ഹുമൈദ് ബിന്‍ ഹിന്ദി വെളിപ്പെടുത്തി.ആഴ്ച തോറും നാല് ട്രാഫിക് നിയമലംഘനമെങ്കിലും ഇവര്‍ നടത്തിയിട്ടുണ്ടാകും. മുടങ്ങാതെ മൂന്നു വര്‍ഷം ഗതാഗത നിയമലംഘനം പതിവാക്കിയപ്പോള്‍ പിഴ സംഖ്യയും കുതിച്ചുയര്‍ന്നു.

നിരത്തുകളിലെ നിര്‍ദിഷ്ട വേഗപരിധിയും കടന്ന് വാഹനം മണിക്കൂറില്‍ 80 കി.മീ എത്തിയാല്‍ പിഴ 3000 ദിര്‍ഹമാണ്. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ 23 ബ്ലാക്ക്മാര്‍ക്കും വീഴും. 60 ദിവസത്തേക്കാണ് ഈ വാഹനം പിടിച്ചെടുക്കുക. പരിധി കഴിഞ്ഞ് 60 കി.മീറ്റര്‍ വേഗപരിധിയെത്തുന്നവര്‍ക്ക് പിഴ 2000 ദിര്‍ഹമാണ്. 12 ബ്ലാക്ക് മാര്‍ക്കും. 30 ദിവസത്തേക്കാണ് വാഹനം പിടിച്ചെടുക്കുക.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog