പിഎസ്‌സിയുടെ ബിരുദതല പൊതുപരീക്ഷ മേയ് 22ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബിരുദതലത്തിലുള്ള പൊതുപരീക്ഷ മേയ് 22നു നടത്താന്‍ തീരുമാനിച്ച്‌ പിഎസ്‌സി . സമയം 1.30 മുതല്‍ 3.15 വരെ. മാര്‍ച്ച്‌ 14 വരെ കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷ എഴുതാനാവില്ല.

38 കാറ്റഗറികളിലായി 38 പരീക്ഷകളാണു പൊതുപരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍, ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ്‍ ജയിലര്‍, ഡിവിഷനല്‍ അക്കൗണ്ടന്റ് തുടങ്ങിയവയാണു പ്രധാന തസ്തികകള്‍. 22,96,000 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും, പൊതുവായി കണക്കാക്കുമ്ബോള്‍ അപേക്ഷകര്‍ 7,47,000 ആയി ചുരുങ്ങും. കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാകുമ്ബോള്‍ എണ്ണം വീണ്ടും കുറയും.

ബിരുദ നിലവാര പൊതുപരീക്ഷയുടെ ചോദ്യ പേപ്പര്‍ ഇംഗ്ലിഷിനൊപ്പം മലയാളത്തിലും ലഭ്യമാക്കും.ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നട ഭാഷാചോദ്യങ്ങള്‍ ഒഴികെയുളളവയാണ് ഇംഗ്ലിഷിലും മലയാളത്തിലും ലഭ്യമാക്കുക. ഏതു ഭാഷയിലുള്ള ചോദ്യ പേപ്പര്‍ വേണമെന്നു കണ്‍ഫര്‍മേഷന്‍ സമയത്തു രേഖപ്പെടുത്തണം.

പ്ലസ് ടു വരെയുള്ള പരീക്ഷകളിലെ ചോദ്യ പേപ്പര്‍ മാത്രമേ ഇതുവരെ മലയാളത്തില്‍ നല്‍കിയിരുന്നുള്ളൂ. കെഎഎസ് ഉള്‍പ്പെടെ ബിരുദ നിലവാരത്തില്‍ നടത്തുന്ന പരീക്ഷകളിലും ചോദ്യം മലയാളത്തില്‍ വേണമെന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് ബിരുദ നിലവാര പരീക്ഷകളിലും മലയാളത്തില്‍ ചോദ്യം നല്‍കാന്‍ തീരുമാനിച്ചത് .

∙ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ എല്ലാ തസ്തികയിലും കണ്‍ഫര്‍മേഷന്‍ നല്‍കണം.
പരീക്ഷ എഴുതാനുള്ള ജില്ല തിരഞ്ഞെടുക്കുമ്ബോള്‍ കമ്യൂണിക്കേഷന്‍ വിലാസത്തിലെ ജില്ലതന്നെ തിരഞ്ഞെടുക്കുക.

∙ഏതു ഭാഷയിലുള്ള ചോദ്യ പേപ്പര്‍ (മലയാളം/തമിഴ്/കന്നട) വേണമെന്നു രേഖപ്പെടുത്തണം. ഇതനുസരിച്ചുള്ള മാധ്യമത്തിലെ ചോദ്യ പേപ്പര്‍ മാത്രമേ ലഭിക്കൂ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha