21-ാം ദിവസം എത്തിയ മോഹന്‍ലാല്‍ സംസാരിച്ചത് പ്രണയത്തെ കുറിച്ച്‌; രണ്ടാമത്തെ എലിമിനേഷനില്‍ മിഷേല്‍ പുറത്തേക്ക്; ബി​ഗ് ബോസ് ഹൗസില്‍ സംഭവിക്കുന്നത് ഇങ്ങനെ..

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മൂന്നാം സീസണില്‍ രണ്ടാമത്തെ എലിമിനേഷന്‍ നടന്നിരിക്കുകയാണ്. നടി മിഷേല്‍ ആണ് ഇത്തവണ പുറത്തായത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയായിരുന്നു താരം ഷോയില്‍ എത്തിയത്. സങ്കടം ഉണ്ട് പോകാന്‍ എന്നാണ് മോഹന്‍ലാലിനോട് മിഷേല്‍ പറയുന്നത്. മാത്രമല്ല വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടെങ്കില്‍ തനിക്ക് ഒരു അവസരം കൂടി തരണം എന്നും മിഷേല്‍ ലാലിനോട് അഭ്യര്‍ത്ഥിച്ചു. മാത്രമല്ല ബിഗ് ബോസ് വീട്ടില്‍ വീട്ടില്‍ തനിക്ക് ഭാഗ്യലക്ഷ്മി ചേച്ചി, അഞ്ചല് തുടങ്ങിയവരെ മിസ് ചെയ്യും എന്നും മിഷേല്‍ വ്യക്തമാക്കി.ഹ്രസ്വ ചിത്രത്തിലൂടെയാണ് മിഷേല്‍ ആന്‍ ഡാനിയല്‍ സിനിമയിലേക്ക് എത്തുന്നത്. ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തില്‍ വിദ്യാര്‍ത്ഥി ആയിട്ടാണ് മിഷേല്‍ അഭിനയിച്ചത്. ധമാക്ക എന്ന സിനിമയിലും മിഷേല്‍ അഭിനയിച്ചു. മിഷേലിന് കുറെ സിനിമകള്‍ കിട്ടട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ നടിയെ ഷോയില്‍ നിന്നും പറഞ്ഞയച്ചത്.

ബി​ഗ് ബോസ് വീട്ടിലെ 21-ാം ദിവസം മത്സരാര്‍ഥികളോട് സംസാരിക്കുന്നതിനായി അവതാരകന്‍ മോഹന്‍ലാല്‍ പ്രണയാക്ഷരങ്ങളുമായാണ് എത്തിയത്. വീട്ടിലുള്ളവരോട് പ്രണയത്തെ കുറിച്ചായിരുന്നു ലാല്‍ കൂടുതല്‍ സംസാരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രശ്നങ്ങളെ കുറിച്ചായിരുന്നു സംസാരമെങ്കില്‍ ഇന്ന് വീട്ടിലെ സൗഹൃദ കാഴ്ചകളിലേക്ക് ഒന്നു നോക്കാമെന്ന് പറഞ്ഞായിരുന്നു ലാല്‍ തുടങ്ങിയത്. ആദ്യമേ ഏയ്ഞ്ചല്‍ തോമസിനെയാണ് ലാല്‍ നോക്കിയത്. ആരോടെങ്കിലും എന്തെങ്കിലുമുണ്ടോ എന്നാണ് ലാല്‍ ഏയ്ഞ്ചലിനോട് ചോദിച്ചത്.

എന്നോടാണോ പ്രണയമെന്നാണ് ലാല്‍ ചോദിച്ചത്, അല്ലെങ്കില്‍ പച്ചയുടുപ്പിട്ട വേറെയാരെയെങ്കിലുമാണോ എന്നും ലാല്‍ ചോദിച്ചു. പിന്നീട് അഡോണിയെയാണ് എഴുന്നേല്‍പ്പിക്കുകയുണ്ടായത്. ലാലും അഡോണിയും പച്ച നിറത്തിലുള്ള ഷെര്‍ട്ട് ആയിരുന്നു ധരിച്ചിരുന്നത്. അഡോണിയോട് പ്രണയത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ പക്ഷേ ഉത്തരങ്ങള്‍ അത്ര വ്യക്തമായിരുന്നില്ല. ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദം മാത്രമാണ് ഉള്ളതെന്നാണ് ലാലിനോട് അഡോണി പറഞ്ഞത്.

ഏയ്ഞ്ചലിനെ നോക്കി ഐ ലവ് യു എന്ന് പറയാനാണ് ലാല്‍ പിന്നീട് അഡോണിയോട് പറഞ്ഞത്. തെല്ല് നാണത്തോടെയെങ്കിലും അഡോണി അത് പറയുകയുണ്ടായി. ഇനി എന്നെ നോക്കി പറയാമോ എന്ന് ലാല്‍ ചോദിച്ചപ്പോള്‍ അഡോണിയും ഏയ്ഞ്ചലും ഒന്നു ചേര്‍ന്നാണ് ലാലിനോട് ഐ ലവ് യു പറഞ്ഞത്. പിന്നീട് സജ്നയോട് ഐ ലവ് യു പറയാനാണ് ലാല്‍ പറഞ്ഞത്. ഉടന്‍ ഫിറോസ് ഖാനോട് സജ്ന ഐ ലവ് യൂ പറയുകയുണ്ടായി.

പിന്നീട് മണിക്കുട്ടനോടാണ് ലാല്‍ കാര്യങ്ങള്‍ ചോദിച്ചത്. ഒന്നും ആയില്ലെന്നാണ് അപ്പോള്‍ മണിക്കുട്ടന്‍ പറഞ്ഞത്. പറ്റിയൊരാളെ നോക്കുന്നുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു. നേരെ ലാല്‍ ഋതുവിനെയാണ് എഴുന്നേല്‍പ്പിച്ചത്. മണിക്കുട്ടനെ പറ്റിയാണ് ഋതുവിനോട് ചോദിച്ചത്. അദ്ദേഹം നല്ല മനുഷ്യനാണെന്നും എന്നെക്കാളും ബെറ്ററായിട്ടുള്ള വ്യക്തികളെ കിട്ടും, ഞാന്‍ ജീവിച്ചുപൊയ്ക്കോട്ടെയെന്നാണ് ഋതു പറഞ്ഞത്. . പിന്നീട് നോബിയിലേക്കാണ് ലാല്‍ എത്തിയത്. വീട്ടില്‍ ചെല്ലുമ്ബോള്‍ നല്ല സ്വീകരണമാകുമോ എന്നാണ് തമാശരൂപേണ ചോദിച്ചത്. ഡിംപലിന്റെ വേഷം കഥകളി വേഷം പോലുണ്ടെന്നും ലാല്‍ കമന്‍റ് പറയുകയുണ്ടായി. അതോടൊപ്പം പ്രേമിക്കപ്പെടാനാണ് ഭാഗ്യം വേണ്ടതെന്നും ലാല്‍ ഡിംപലിനോട് പറഞ്ഞു.

ശേഷം സൂര്യയോടാണ് ലാല്‍ ചോദിച്ചത്. ഇവിടെ ഒരാളോട് ചെറിയൊരിഷ്ടമുണ്ടെന്നാണ് സൂര്യ പറഞ്ഞത്. ശേഷം നഖചിത്രം വരച്ച്‌ നാണം കുണുങ്ങി നില്‍ക്കുകയായിരുന്നു സൂര്യ. പേര് പറയാനാകില്ലെന്നും സൂര്യ പറഞ്ഞു. അതങ്ങനെ തന്നെയിരിക്കട്ടെ. അവര് കണ്ടുപിടിക്കട്ടെയെന്നാണ് അപ്പോള്‍ ലാല്‍ പറഞ്ഞത്. ഓരോരുത്തര്‍ക്കും ഇഷ്ടം പ്രണയം തന്നെയാണകണമെന്നില്ലല്ലോ, ബഹുമാനത്തോടെയുള്ള ഇഷ്ടമാണെന്നും ഹൃദയത്തിന്റെ അറകളില്‍ മാത്രമുള്ളതെന്നും സൂര്യ കാവ്യാത്മകമായി വിശദീകരിക്കുകയുണ്ടായി.

ഷോയില്‍ നിന്ന് ആദ്യ മത്സരാര്‍ത്ഥി കഴിഞ്ഞ ഞായറാഴ്ച പുറത്താക്കപ്പെടുത്തിരുന്നു. ഗായികയും സ്റ്റാര്‍ സിങ്ങര്‍ മത്സരാര്‍ത്ഥിയുമായിരുന്ന ലക്ഷ്മി ജയനാണ് ഷോയില്‍ നിന്ന് ആദ്യമായി പുറത്തായത്. ഹൗസില്‍ രണ്ടു ആഴ്ച തികച്ചില്ല എങ്കിലും, ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരെയും മറ്റു മത്സരാര്‍ത്ഥികളെയും കൈയിലെടുക്കാന്‍ ഈ ഗായികയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ രണ്ടാമത്തെ എലിമിനേഷനിലൂടെ നടി മിഷേലും ബി​ഗ് ബോസ് ഹൗസിനോട് വിടപറയുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha