വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആറ്റിങ്ങല്‍: വഞ്ചിയൂര്‍ ജംഗ്ഷനില്‍ അടച്ചിട്ടിരുന്ന വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം. രതീഷിന്റെ ഉടമസ്ഥതയിലുള്ള 'തിരുവാതിര ' വര്‍ക്ക്ഷോപ്പില്‍ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. തീപടര്‍ന്ന ഉടന്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ആറ്റിങ്ങല്‍, നാവായിക്കുളം ഫയര്‍സ്റ്റേഷനുകളില്‍ നിന്നുള്ള രണ്ട് യൂണിറ്റുകള്‍ ഒരു മണിക്കൂറോളം നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നന്നാക്കാന്‍ സൂക്ഷിച്ചിരുന്ന 25ഓളം വാഹനങ്ങള്‍ ഭാഗികമായി കത്തിനശിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. ആറ്റിങ്ങല്‍ ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ മനോഹരന്‍പിള്ള, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മധുസൂദനന്‍ നായര്‍, രതീഷ്, രാജഗോപാല്‍, സജി എസ്.നായര്‍, നാവായിക്കുളം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ്, ഫയര്‍ റെസ്‌ക്യൂ ടീമംഗങ്ങളായ സുലൈമാന്‍, വിഷ്ണു എസ്.നായര്‍, റോബര്‍ട്ട് എസ്. തോമസ്, മിഥേഷ്, വിനീഷ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha