കൊച്ചിയില്‍ ട്വന്റി 20ക്കു വേണ്ടി അങ്കത്തിന് ഫിറ്റ്നസ് ട്രയ്നര്‍ ഷൈനി ആന്റണി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

കൊച്ചിയില്‍ ട്വന്റി 20ക്കു വേണ്ടി അങ്കത്തിന് ഫിറ്റ്നസ് ട്രയ്നര്‍ ഷൈനി ആന്റണി

കൊച്ചി നിയമസഭാ മണ്ഡലത്തില്‍ ട്വിന്റി 20ക്കു വേണ്ടി കളത്തിലിറക്കുന്നത് ഫിറ്റ്നസ് ട്രയ്നര്‍ ഷൈനി ആന്റണി. പൈനാപ്പിള്‍ ചിഹ്നത്തിലാണ് ഇവര്‍ മത്സരത്തിനിറങ്ങുന്നത്. വ്യാഴാഴ്ച കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസിലെത്തി സബ് കളക്ടര്‍ ഹാരിസ് റഷീദിന് മുമ്ബാകെ നാമനിര്‍ദേശ ഷൈനി പത്രിക സമര്‍പ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭയിലും ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടിലിലാണ് ട്വന്റി 20. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്ബാവൂര്‍, കോതമംഗലം, മുവ്വാറ്റുപുഴ, വൈപ്പിന്‍, തൃക്കാക്കര, എറണാകുളം, കൊച്ചി മണ്ഡലങ്ങളിലാണ് ട്വന്റി 20 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്.

കൊച്ചിയില്‍ കോണ്‍ഗ്രസിന് വേണ്ടി ടോണി ചമ്മണിയും എല്‍ഡിഎഫിന് വേണ്ടി കെജെ മാക്സിയുമാണ് മത്സരരംഗത്തുള്ളത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog