സംസ്ഥാനത്തെ മുഴുവന്‍ കലാകാരന്മാരും ഈ തെരെഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്ക്കരിച്ചേക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

സംസ്ഥാനത്തെ മുഴുവന്‍ കലാകാരന്മാരും ഈ തെരെഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്ക്കരിച്ചേക്കും

കണ്ണൂര്‍ : കലാകാരന്മാരുടെ സംഘടനയായ യൂണിറ്റി ഓഫ് ആര്‍ട്ടിസ്റ്റ് കേരളയുടെ നേത്യത്വത്തില്‍ 22 ന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കോവിഡിന്‍്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെത്തവ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കലാകാരന്മാരും പട്ടിണിയിലാണ്.

എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും ക്ഷാകാരന്മാരോട് സര്‍ക്കാര്‍ മുഖം തിരിക്കുകയാണ് ചെയ്തത്. സമ്മേളനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ജാഥ പരിപാടികള്‍ക്കും യാതൊരുവുമില്ലാതെ നടക്കുമ്ബോള്‍ കലാകാരന്മാര്‍ക്ക് മാത്രമാണ് വിലക്കുള്ളത്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനുകൂലമായ ' തീരുമാനം ഉണ്ടായില്ല.കലാകാരന്മാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാത്ത പക്ഷം സംസ്ഥാനത്തെ മുഴുവന്‍ കലാകാരന്മാരും ഒന്നടങ്കം ഈ തെരെഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്ക്കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് ശശികല ധര്‍ണ ഉദ്ഘാടനം ചെയ്യും. സിനി ആര്‍ട്ടിസ്റ്റ് ചെങ്ങന്നൂര്‍ ശ്രീകുമാര്‍ മുഖ്യാതിഥിയാകും. വാര്‍ത്താ സമ്മേളനത്തിന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, ആര്‍ട്ടിസ്റ്റ് ശശികല,, കണ്ണൂര്‍ സംഗീത്, വേ0 സുരജ്, അഗസ്ത്യ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog