വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ അവസാന ദിവസം ഇന്ന്; രാത്രി 12-ന് മുമ്ബ് അപേക്ഷ നല്‍കണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി: വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്നു രാത്രി 12-ന് മുമ്ബ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവരും http://nvsp.in വഴി ഇന്നുതന്നെ അപേക്ഷ സമര്‍പ്പിക്കണം.

2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ http://nvsp.in പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രജിസ്ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്‌ട് ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യണം.18 വയസ്സ് തികഞ്ഞവരില്‍ നല്ലൊരു ശതമാനം ഇനിയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തിട്ടില്ല.തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടര്‍പട്ടിക വ്യത്യസ്തമായതിനാല്‍ വോട്ടര്‍പട്ടികയില്‍ പേരുകള്‍ ഉണ്ടെന്ന് വോട്ടര്‍മാര്‍ ഉറപ്പുവരുത്തണം. നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ http://nvsp.in ല്‍ തന്നെ വോട്ടര്‍പട്ടികയില്‍ പേരു നോക്കാനുള്ള സൗകര്യവും ഉണ്ട്.

നാളെ മുതല്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha