വായ്പയെടുത്ത് കടക്കെണിയിലായി, ആശ്വാസവുമായി ഭാ​ഗ്യദേവത എത്തി; വയോധികന് ഒരു കോടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൃശൂര്‍: വായ്പയെടുത്ത് ദുരിതത്തിലായ വയോധികന് ആശ്വാസമായി ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം. വീടു നിര്‍മിക്കാന്‍ വായ്പയെടുത്ത് കടക്കെണിയിലായ മാള പള്ളിപ്പുറം സ്വദേശി അബ്ദുല്‍ ഖാദറിനാണ് (65) ഒരു കോടി രൂപ ലോട്ടറിയടിച്ചത്. ഏഴിനു നറുക്കെടുത്ത ലോട്ടറിയാണ് ഖാദറിനെ തേടിയെത്തിയത്.

മാള ജുമാ പള്ളിക്കു സമീപം സലൂണ്‍ നടത്തുകയാണ് ഇദ്ദേഹം. ലോട്ടറി ടിക്കറ്റിന് 50 പൈസ ആയിരുന്ന കാലം മുതല്‍ ലോട്ടറി എടുക്കുന്നത് പതിവാക്കിയ ഖാദറിന് ആദ്യമായാണ് ഭാ​ഗ്യമടിച്ചത്. ലോട്ടറി എടുക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ടെങ്കിലും ചെറിയ സമ്മാനങ്ങളേ അടിച്ചിട്ടുള്ളൂ. കടം തീര്‍ത്ത് സന്തോഷത്തോടെ ജീവിക്കണമെന്നാണ് ഇപ്പോള്‍ ഖാദറിന്റെ ആ​ഗ്രഹം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha