തിരഞ്ഞെടുപ്പ്: കണ്ണൂരില്‍ നീക്കം ചെയ്തത് 12276 പ്രചരണ സാമഗ്രികള്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

തിരഞ്ഞെടുപ്പ്: കണ്ണൂരില്‍ നീക്കം ചെയ്തത് 12276 പ്രചരണ സാമഗ്രികള്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച്‌ ജില്ലയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിസരങ്ങളിലും സ്ഥാപിച്ച 12276 പ്രചരണ സാമഗ്രികള്‍ ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. സി വിജില്‍ ആപ്പിലെ പരാതികള്‍ വഴിയും നേരിട്ടും കണ്ടെത്തിയ ചുവരെഴുത്ത്, പോസ്റ്ററുകള്‍, ബാനറുകള്‍, കൊടികള്‍ ഉള്‍പ്പെടെയുള്ള ചട്ടലംഘനങ്ങളാണ് സ്‌ക്വാഡുകള്‍ കണ്ടെത്തിയത്.

അഴീക്കോട് - 1159, ധര്‍മ്മടം- 754, ഇരിക്കൂര്‍- 516, കല്ല്യാശ്ശേരി- 1021, കണ്ണൂര്‍- 992, കൂത്തുപറമ്ബ്- 795, മട്ടന്നൂര്‍- 649, പയ്യന്നൂര്‍-488, പേരാവൂര്‍-1005, തളിപ്പറമ്ബ്- 555, തലശ്ശേരി-549 എന്നിങ്ങനെ 8483 ചട്ടലംഘനങ്ങളാണ് സി വിജില്‍ ആപ്പ് വഴി ഇതുവരെ കണ്ടെത്തിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog