പ്രവാസി സമ്പർക്ക ജാഥക്ക് കണ്ണൂരിൽ സ്വീകരണം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 February 2021

പ്രവാസി സമ്പർക്ക ജാഥക്ക് കണ്ണൂരിൽ സ്വീകരണം

പ്രവാസികൾ നാടിൻ്റെ നട്ടെല്ല് അവരെ അവഗണിക്കരുത് അബ്ദുറഹ്മാൻ കല്ലായി
പാനൂർ:പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും അവരെ അവഗണിക്കാൻ സാധ്യമല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി പ്രസ്താവിച്ചു നമ്മുടെ സമ്പദ്ഘടനയിൽ വളരെയധികം പങ്ക് വഹിച്ചവരാണ് പ്രവാസികൾ. അവരുടെ പുനരധിവാസം അടക്കമുള്ള പ്രശ്നങ്ങളിൽ ഭരണാധികാരികൾ ന്യായമായും ഇടപെടേണ്ടതുണ്ട്. പ്രവാസികളിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. അവരുടെ ജീവിത പ്രയാസങ്ങൾ കണ്ടറിയാൻ  നമുക്ക് കഴിയണം.അദ്ദേഹം പറഞ്ഞു പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രവാസി സമ്പർക്ക സമ്പർക്ക യാത്രയ്ക്ക്  കണ്ണൂർ ജില്ലാ പ്രവാസി ലീഗ് പാനൂരിൽ നൽകിയ ജില്ലാതല സ്വീകരണ സമ്മേളനം  ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.സി. കുഞ്ഞബ്ദുള്ള ഹാജി ആധ്യക്ഷ്യം വഹിച്ചു. സമ്പർക്ക യാത്രയ്ക്ക് വിവിധ ജില്ലകളിൽ നിന്നും ലഭിക്കുന്ന വരവേൽപ്പ് പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ ഹൃദയവികാരമാണെന്നും ചെപ്പടിവിദ്യകൾ കൊണ്ട് പ്രവാസികളെ വഞ്ചിക്കുന്ന ഇടത് സർക്കാർ പ്രവാസികളുടെ രോഷാഗ്നിയിൽചാമ്പലാകുമെന്നും മറുപടി പ്രസംഗത്തിൽ  സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയുർ വ്യക്തമാക്കി.ഫെബ്രുവരി 11ന് തിരുവനന്തപുരത്തു നിന്നാരംഭിച്ച യാത്രക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. ജാഥാ ലക്ഷ്യങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു ഹാജി വിശദീകരിച്ചു. പ്രവാസി ലീഗ് സംസ്ഥാന ട്രഷറർ കാപ്പിൽ മുഹമ്മത് പാഷ വൈസ് പ്രസിഡണ്ട് കെ.സി അഹമ്മദ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ കെ.കെ ഷാഹുൽ ഹമീദ്, പി എം മുഹമ്മദ് കുഞ്ഞി ഹാജി, ഖാദർ മുണ്ടേരി, ഇ കെ ജലാലുദ്ദീൻ, നാസർ കേളോത്ത്, മൊയ്തീൻ ഹാജി മട്ടന്നൂർ, കെ പി ഇസ്മായിൽ ഹാജി, സി കെ പി മമ്മു, സി പി വി അബ്ദുള്ള, ഇ എം ബഷീർ, അബ്ദുള്ള ഹാജി പുത്തൂർ, മുഹമ്മദ് പൂന്തോട്ടം, ഉമ്മർ വിളക്കോട് പ്രസംഗിച്ചു.എം വി നജീബ് മുട്ടം പ്രാർത്ഥന നടത്തി -ജനറൽ സെക്രട്ടറി ടി പി മഹമൂദ് സ്വാഗതവും ട്രഷറർ യുപി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
ചിത്രം: പ്രവാസി സമ്പർക്ക യാത്രയ്ക്ക് പാനൂരിൽ നൽകിയ സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യുന്നു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog