ഇരിട്ടി വൈദ്യുതി ഭവന്റെ ശിലാസ്ഥാപനവും ഫിലമെന്റ്‌ രഹിത പ്രഖ്യാപനവും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 February 2021

ഇരിട്ടി വൈദ്യുതി ഭവന്റെ ശിലാസ്ഥാപനവും ഫിലമെന്റ്‌ രഹിത പ്രഖ്യാപനവും

 നിർമിക്കുന്ന വൈദ്യുതിഭവന്റെ ശിലാസ്ഥാപനവും ഇരിട്ടി നഗരസഭയെ സമ്പൂർണ ഫിലമെന്റ് രഹിത നഗരസഭയായുള്ള പ്രഖ്യാപനവും മന്ത്രി എം.എം.മണി നിർവഹിച്ചു.

വൈദ്യുതി ഉപയോഗം കൂടിക്കൂടിവരുന്ന സാഹചര്യത്തിൽ സൗരോർജത്തെ കൂടുതലായി പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

എല്ലാവരും എൽ.ഇ.ഡി. ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറക്കുന്നതിനും ഉപഭോക്താക്കൾക്കും വൈദ്യുതി വകുപ്പിനും വൻ സാമ്പത്തിക ലാഭമുണ്ടാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷതവഹിച്ചു. നോർത്ത് മലബാർ കണ്ണൂർ ഡിസ്ട്രിബ്യൂഷൻ ചീഫ് എൻജിനീയർ ടി.ആർ.സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ അധ്യക്ഷ കെ.ശ്രീലത ഫിലമെന്റ് രഹിത നഗരസഭാ പത്രിക മന്ത്രി മണിയിൽനിന്ന്‌ ഏറ്റുവാങ്ങി. തലശ്ശേരി-കുടക് അന്തസ്സംസ്ഥാന പാതയിൽ പയഞ്ചേരി മുക്കിന് സമീപം ജലസേചന വകുപ്പിൽനിന്ന് കൈമാറി കിട്ടിയ 43 സെന്റ് സ്ഥലത്താണ് മിനി വൈദ്യുതി ഭവൻ നിർമിക്കുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog