വിദ്യാർഥികളുമായി മുഖ്യമന്ത്രിയുടെ സംവാദം ഇന്ന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 February 2021

വിദ്യാർഥികളുമായി മുഖ്യമന്ത്രിയുടെ സംവാദം ഇന്ന്


കണ്ണൂർ: നവകേരളം യുവ കേരളം പരിപാടിയുടെ ഭാഗമായി സർവകലാശാല വിദ്യാർഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച 11 മുതൽ ഒരുമണിവരെ സംവദിക്കും.

മാങ്ങാട്ട് പറമ്പിൽ സർവകലാശാലാ കാമ്പസിലെ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടി. കണ്ണൂർ സർവകലാശാലയിലെ 180പേരും കേന്ദ്ര സർവകലാശാലയിലെയിലെയും വയനാട് വെറ്ററിനറി സർവകലാശാലയിലെയും പത്തുവീതം പേരും അടക്കം 200 പേരാണ് നേരിട്ട് പങ്കെടുക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും പങ്കെടുക്കുന്നുണ്ട്. മാധ്യമപ്രവർത്തകൻ എം.വി.നികേഷ് കുമാറാണ് അവതാരകൻ. 10 മുതൽ ഒരു മണിക്കൂർ ജി.എസ്.പ്രദീപിന്റെ പ്രചോദന ക്ലാസ് ഉണ്ടാകും. വൈസ് ചാൻസർ ഗോപിനാഥ് രവീന്ദ്രൻ, പ്രോവൈസ് ചാൻസലർ പ്രൊഫ.എ.സാബു തുടങ്ങിയവർ സംബന്ധിക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog