ടൂറിസം സാധ്യതകള്‍ തുറന്ന് തലശ്ശേരി; പൈതൃക ടൂറിസം പദ്ധതി ഉദ്ഘാടനം ഇന്ന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 February 2021

ടൂറിസം സാധ്യതകള്‍ തുറന്ന് തലശ്ശേരി; പൈതൃക ടൂറിസം പദ്ധതി ഉദ്ഘാടനം ഇന്ന്

 

തലശ്ശേരി: പൈതൃക ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച) വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും.

ചരിത്രവും സംസ്‌കാരവും പൈതൃകവും സമ്മേളിക്കുന്ന തലശ്ശേരിയുടെ ടൂറിസം സാധ്യതകള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുക, പ്രദേശത്തെ പൈതൃക സമ്പത്തുകള്‍ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി നടപ്പാക്കുന്നത്. പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന ഗുണ്ടര്‍ട്ട് ബംഗ്ലാവ് സംരക്ഷണം, ഫയര്‍ ടാങ്ക് സംരക്ഷണം, പിയര്‍ റോഡ് സംരക്ഷണവും പൈതൃക വീഥിയായി വികസിപ്പിക്കലും, പെര്‍ഫോമിംഗ് സെന്റര്‍ എന്നീ പ്രവൃത്തികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog