കോവിഡ് കാലത്ത് കൊട്ടിഘോഷിച്ച് ഉത്സവം നടത്താനുള്ള ചിലരുടെ പ്രവൃത്തിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
പയ്യാവൂർ: ഇരു സംസ്ക്കാരങ്ങളുടേയും കൂടിച്ചേരലുകളാണ് വയത്തൂർ ഊട്ടുത്സവവും പയ്യാവൂർ ഊട്ടുത്സവവും, എന്നാൽ ഇത്തവണ വയത്തൂർ ഊട്ടുത്സവം മാതൃക പരമായി ഉത്സവ ചടങ്ങുകൾ മാത്രമാക്കി ഒതുക്കി ജനങ്ങളോടൊപ്പം നിന്നപ്പോൾ പയ്യാവൂർ ഊട്ടുത്സവത്തിൻ്റെ പേരിൽ ചിലർ രംഗത്തെത്തി കുടകിലുൾപ്പെടെ പത്ര സമ്മേളനം നടത്തി യും   ചന്ത നടത്താൻ പ്രത്യക്ഷത്തിൽ ക്ഷണിക്കാതെ കമ്മീഷൻ വ്യവസ്ഥയിൽ ചന്തയ്ക്കുൾപ്പെടെ സ്ഥലം അനുവദിക്കാനുള്ള നീക്കവും നടത്തുന്നത് ഏറെ ചർച്ചകൾക്ക് വേദിയാകുന്നു. ഉത്സവത്തിൻ്റെ പേരിൽ   പിരിവു നടത്തിയും കച്ചവടക്കാർക്ക് സ്ഥലം നൽകിയും ജനങ്ങൾക്ക് ഭീഷണി തീർക്കുന്നവരെ തിരിച്ചറിഞ്ഞേ മതിയാവൂ. പേരിന് മാനദണ്ഡമല്ല ആവശ്യം  കോവിഡ് പടരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടത്. പയ്യാവൂരിലുൾപ്പെടെ കോവിഡ് ഭീഷണി നിലനിൽക്കുമ്പോഴാണ് തകൃതിയായി ഉത്സവം നടത്താനുള്ള ശ്രമം എന്നത് ചിന്തിക്കുക

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha