കുരങ്ങ് ശല്യം; പൊറുതി മുട്ടി കുടിയാൻമല പുറത്തൊട്ടി നിവാസികൾ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 5 February 2021

കുരങ്ങ് ശല്യം; പൊറുതി മുട്ടി കുടിയാൻമല പുറത്തൊട്ടി നിവാസികൾ
പയ്യാവൂർ: കുരങ്ങ് ശല്യം കാരണം പൊറുതി മുട്ടി കുടിയാൻമല പുറത്തൊട്ടി നിവാസികൾ. വീടുകളിൽ ആളില്ലാത്ത സമയത്ത് അൻപതോളം വരുന്ന കുരങ്ങൻമാരാണ് ആക്രമണം നടത്തുന്നത്. ഏരുവേശ്ശി പഞ്ചായത്തിൽ ഒന്നാം വാർഡിലുള്ള ഇലച്ചുപാറയിൽ തങ്കപ്പന്റെ വീട്ടിലാണ് കുരങ്ങുകൾ വലിയ തോതിൽ നാശനഷ്ടം വരുത്തിയത്. വീട് മുഴുവനും നശിപ്പിച്ച നിലയിലാണ്. വനം വകുപ്പ് പല സ്ഥലങ്ങളിൽ നിന്നും പിടികൂടുന്ന കുരങ്ങുകളെ തുറന്ന് വിടുന്നത് ഈ പ്രദേശത്തോട് ചേർന്നാണ് ഇതുമൂലം ഇവിടെയുള്ള   തെങ്ങ് കർഷകരും, കശുമാവ് കർഷകരും തീരാ ദുരിതത്തിലാണ്. ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ വനം വകുപ്പ് നടപടിയെടുക്കണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ജോസ് പരത്താൻ അധികൃതരോട് ആവശ്യപ്പെട്ടു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog