കെ.എ.ടി.എഫ് ഇരിക്കൂർ ഉപജില്ലാ സമ്മേളനം സമാപിച്ചു. "അറബി ഭാഷ അവഗണന അവസാനിപ്പിക്കണം-കെ.എ.ടി.എഫ്. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 5 February 2021

കെ.എ.ടി.എഫ് ഇരിക്കൂർ ഉപജില്ലാ സമ്മേളനം സമാപിച്ചു. "അറബി ഭാഷ അവഗണന അവസാനിപ്പിക്കണം-കെ.എ.ടി.എഫ്.
ശ്രീകണ്ഠപുരം: "വിശ്വ മാനവികതയ്ക്ക് വിശ്വ ഭാഷ പഠനം"എന്ന പ്രമേയത്തിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിക്കൂർ ഉപജില്ലാ സമ്മേളനം ശ്രീകണ്ഠാപുരം എംഎൽപി സ്കൂളിൽ സമാപിച്ചു. "അറബി ഭാഷയോടുള്ള  അവഗണന അവസാനിപ്പിക്കണമെന്നും വിശ്വ മാനവികതയ്ക്ക് വിശ്വ ഭാഷ പ്രോത്സാഹിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.എ.ടി.എഫ് ഇരിക്കൂർ ഉപജില്ലാ പ്രസിഡണ്ട് കെപി ഷറഫുദ്ദീൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കെ.എ.ടി.എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.പി അയ്യൂബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അലിഫ് ടാലന്റ് ടെസ്റ്റിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ്  ജില്ലാ സെക്രട്ടറി പി ഇബ്രാഹിം മാസ്റ്റർ വിതരണം ചെയ്തു.ക്വിസ് മത്സരത്തിൽ വിജയിച്ച മുഹമ്മദ് റഫീഖ് നിസാമി, ഷംസീർ മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, ഫാത്തിമ ടീച്ചർ എന്നിവർക്കുള്ള ഉപഹാരം വിദ്യാഭ്യാസ ജില്ല സെക്രട്ടറി അഹമ്മദ് സദാദ് വിതരണം ചെയ്തു."വിശ്വ മാനവികതയ്ക്ക് വിശ്വ ഭാഷ പഠനം" എന്ന പ്രമേയത്തിൽ ഷൗക്കത്തലി മാസ്റ്റർ " വിഷയവതരണം നടത്തി.വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് മുഹമ്മദ് നജീബ് മാസ്റ്റർ, ഫാത്തിമ ടീച്ചർ, മുഹമ്മദ് റഫീഖ്, ഇബ്രാഹിം മാസ്റ്റർ ചെങ്ങളായി,സയ്യിദ് ഹസ്ബുല്ല തങ്ങൾ, കുഞ്ഞിമായിൻ മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ കൊയ്യം സംസാരിച്ചു.ഉമർ മാസ്റ്റർ സ്വാഗതവും നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog