മലപ്പട്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന ജീവനി കാർഷിക വിപണി - ആഴ്ചചന്തയുടെ പച്ചക്കറിസ്റ്റാൾ ഉദ്ഘാടനം ചെയ്തു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 February 2021

മലപ്പട്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന ജീവനി കാർഷിക വിപണി - ആഴ്ചചന്തയുടെ പച്ചക്കറിസ്റ്റാൾ ഉദ്ഘാടനം ചെയ്തു.
മലപ്പട്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന ജീവനി കാർഷിക വിപണി - ആഴ്ചചന്തയുടെ പച്ചക്കറിസ്റ്റാളിൻ്റെ ഉദ്ഘാടനം മലപ്പട്ടം ഗ്രാമ പഞ്ചായത്തിൻ്റെ പരിസരത്ത് നടന്നു. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു: ശ്രീമതി  കെ.പി രമണി അധ്യക്ഷത വഹിച്ചു. വിപണിയുടെ ഉൽഘാടനം ബഹു: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.റോബർട്ട് ജോർജ്ജ് നിർവ്വഹിച്ചു. ആദ്യ വില്പന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ മാർക്കറ്റിഗ് ADA ശ്രീ.സി.വി ജിതേഷ് പദ്ധതി വിശദീകരണം നടത്തി. ഇ.ചന്ദ്രൻ മാസ്റ്റർ, ശ്രീമതി കെ.വി.മിനി, ADA കുര്യൻ അബ്രഹാം, ഇ.രവീന്ദ്രൻ, പി.പി.നാരായണൻ, എന്നിവർ ആശംസകൾ ആർപ്പിച്ചു. കൃഷി ഓഫിസർ ശ്രീമതി. അനുഷ അൻവർ സ്വാഗതവും ശ്രീമതി. എ. ലക്ഷ്മി നന്ദിയും രേഖപ്പെടുത്തി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog