പയ്യന്നൂർ നഗരസഭ ട്രാഫിക് നിയമങ്ങൾ ശക്തമാക്കാൻ തീരുമാനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 



പയ്യന്നൂർ : പയ്യന്നൂരിൽ വർധിച്ചുവരുന്ന അനധികൃത വഴിയോര കച്ചവടത്തിനെതിരെയും അനധികൃത വാഹന പാർക്കിങ്ങിനെതിരെയും നടപടിയെടുക്കാൻ തീരുമാനം. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

*തീരുമാനങ്ങൾ*

പയ്യന്നൂർ നഗരസഭ ട്രാഫിക് കമ്മിറ്റി തീരുമാനങ്ങൾ

1. ടൗൺ ഭാഗത്തുള്ള അനധികൃത പാർക്കിംഗ് നിർത്തലാക്കുന്നതിനും ഇരുചക്രവാഹനങ്ങൾ റോഡിന്റെ ഒരു ഭാഗത്ത് മാത്രം പാർക്ക് ചെയ്യുന്നതിനും ആയതിന് പ്രത്യേക സ്ഥലം മാർക്ക് ചെയ്ത് നൽകുന്നതിനും പോലീസ് വിഭാഗത്തിന് നിർദ്ദേശം നൽകി.

2. ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലെ വാഹന പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുവാൻ പോലീസിന് നിർദ്ദേശം നൽകി.

3. നഗരസഭാ ടൗൺ ഭാഗത്തുള്ള ഇട റോഡുകളിൽ പാർക്കിംഗ് യാതൊരു കരണവശാലും അനുവദിക്കാൻ പാടില്ലെന്ന് പോലീസിന് നിർദ്ദേശം നൽകി.

4 സ്വകാര്യ വാഹന പാർക്കിന് നഗരസഭയും സ്വകാര്യ വ്യക്തികളും ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിൽ ടൗണിൽ എത്തുന്ന സ്വകാര്യ വാഹനങ്ങൾ പാർക്കിംഗ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പോലീസിന് നിർദ്ദേശം നൽകി.

5. ബസുകൾ യഥാക്രമം അനുവദിച്ചിട്ടുള്ള റൂട്ടുകളിൽ മാത്രം ഓടുന്നതിനും സ്റ്റോപ്പുകളിൽ മാത്രം നിർത്തുന്നതിനും പ്രൈവറ്റ് ബസുകളിൽ പഴയങ്ങാടിയിലെക്ക് പോകുന്ന ബസും ഹനുമാ നമ്പലം വഴി പോകുന്ന ബസും വില്ലേജ് ഓഫീസ് റോഡ് ഉപയോഗപ്പെടുത്തി സർവ്വീസ് നടത്തുന്നതിനും ബസ് നിർത്തേണ്ട സ്ഥലങ്ങൾ മാർക്ക് ചെയത് നൽകുന്നതിനും നടപടി സ്വീകരിക്കാൻ പോലീസ്, KSRTC എന്നിവർക്ക് നിർദ്ദേശം നൽകി.

6. ടൗണിൽ ട്രാഫിക് തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഹോം ഗാർഡുകളെ  നിയോഗിക്കുന്നതിന് പോലീസിനോട് നിർദ്ദേശം നൽകി.

7.പയ്യന്നൂർ സഹകരണ ആശുപത്രി ജംഗ്ഷനിൽ അടിയന്തിരമായി ഒരു ഹോം ഗാർഡിനെ നിയോഗിക്കുന്നതിന് പോലീസിന് നിർദ്ദേശം നൽകി.

8. പെരുമ്പ നാഷണൽ ഹൈവേയിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതും പെരുമ്പ പാലത്തിനു മുകളിലുള്ള കുഴികൾ നികത്തുന്നതിനും എൻ.എച്ച് വിഭാഗത്തോട് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.

9.നീതീ മെഡിക്കൽ ഷോപ്പിന് സമീപം റോഡ് സൈഡിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ അടിയന്തിരമായി അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിന് PWD റോഡ്സ് വിഭാഗത്തോട് നിർദ്ദേശം നൽകി.

10. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പ്രീപെയ്ഡ് ബൂത്ത് പുനരാരംഭിക്കാനാവശ്യമായ നടപടി സ്വീകരിച്ചു.

11. ടൗണിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ തെളിയാത്ത  ലൈറ്റുകൾ അടിയന്തിരമായി  തെളിയിക്കാൻ  ആവശ്യമായ  നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

12.നഗരസഭയിലെ പ്രധാന  ഭാഗങ്ങളിൽ നോ പാർക്കിംഗ് ബോർഡുകളും വിവിധ നിഗ്നലുകളും സ്ഥാപിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ പോലീസിനും , PWD റോഡ്സിനും നിർദ്ദേശം നൽകി.

13. നഗരസഭാ പരിധിയിൽ സ്ഥാപിച്ചിട്ടുള്ള  CCTV ക്യാമറകളിൽ പ്രവർത്തന രഹിതമായവ അടിയന്തിരമായി ഉപയോഗയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി.

14. അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി.

15 . ട്രാഫിക്കുകളിൽ ആവശ്യമായ ലൈൻ മാർക്ക് ചെയ്യുന്നതിനും, സീബ്ര ലൈനുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ ആയവ മാർക്ക് ചെയ്യുന്നതിനും പോലീസിന് നിർദ്ദേശം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha