ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു ; യാത്രക്കാര്‍ ജനല്‍ വഴി പുറത്തേക്ക് ചാടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. കാട്ടാക്കട ഡിപ്പോയിലെ ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റിനാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തീപിടിച്ചത്. വന്‍ അപകടമാണ് ഒഴിവായത്.

തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ നിന്നെടുത്ത ബസ് അരിസ്റ്റോ ജംഗ്ഷനിലെത്തിയപ്പോള്‍ ബസിന്റെ മുന്‍ വശത്തെ അടി ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ബഹളം കൂട്ടി ഇക്കാര്യം ഡ്രൈവറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. അടുത്തുള്ള കടയില്‍ നിന്ന് ബക്കറ്റില്‍ വെള്ളമെത്തിച്ചു നാട്ടുകാര്‍ തീ അണച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണഞ്ഞെന്നു സ്ഥിരീകരിച്ചു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ബസിലുണ്ടായിരുന്നത്. ബസിന് തീപിടിച്ചെന്ന് അറിഞ്ഞതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ജനല്‍ വഴി പുറത്തേക്ക് ചാടി. ബസിന്റെ ബാറ്ററി സ്ഥിതി ചെയ്യുന്ന ഭാഗം പൂര്‍ണമായി കത്തി നശിച്ചു. ബസിന്റെ ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍, അന്വേഷണം നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha