ഇരിക്കൂറിൽ ഇന്ധനവില വർദ്ധനവിനെതിരെ വ്യത്യസ്ത സമരവുമായി മഹിളാ കോൺഗ്രസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ : ഗ്യാസ് സിലിണ്ടറും വഹിച്ച ഓട്ടോ കെട്ടി വലിച്ചു കൊണ്ട് പൊള്ളുന്ന ഇന്ധന വില വർദ്ധനയ്ക്കെതിരെ മഹിള കോൺഗ്രസ് ന്റെ വേറിട്ട പ്രതിഷേധം
മോദിയുടെ ദുർ ഭരണത്തിൽ അടിക്കടി വർധിച്ചു വരുന്ന പെട്രോളിയം പാചക വാതക വില
വർദ്ധനയ്ക്ക് എതിരേ ഇരിക്കൂറിൽ പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു കൊണ്ട് മഹിള കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മറ്റി.
മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. കെ.സരസ്വതി ഉദ്‌ഘാടനം ചെയ്തു.മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. കെ. സന്ധ്യ അധ്യക്ഷത വഹിച്ചു.നസീമ ഖാദർ, കെ. പി. ലിഷ,പി. കോമള,കെ. ശബ്നം,ചഞ്ചലാക്ഷി, ജുബൈരിയത്‌ എന്നിവർ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ  സി. വി. ഫൈസൽ,കെ. സലാം ഹാജി, മുഹ്‌സിൻ കാതിയോട്, കെ. കെ. ഷഫീഖ്,കെ. സഫർ,ആനന്ദ ബാബു,കെ. അസൈനാർ, കാരോത് നൗഷാദ്,മദനി,കെ. ഉഷാകുമാരി, സരസ്വതി, രുക്മിണി എന്നിവർ പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha