ഇന്ധനവിലക്കൊപ്പം ടയര്‍ വിലയും കൂടി; ട്രക്കുകളുടെ വാടക വര്‍ധിപ്പിച്ച്‌​ ഉടമകള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 




ഇന്ധന വില കുതിച്ചതോടൊപ്പം ടയര്‍ വിലയും വര്‍ധിച്ചതോടെ ട്രക്കുകളുടെ വാടക കൂട്ടി ഉടമകള്‍. ട്രക്ക് വാടകയില്‍ ആറ്​ ആഴ്ചകൊണ്ട്​ 13% വര്‍ധനയാണുണ്ടായത്​. ടയര്‍ കമ്പനികള്‍ ഡിസ്കൗണ്ട് പിന്‍വലിച്ചതിനാല്‍ ഒരു ജോഡി ടയറുകള്‍ വാങ്ങുന്നതിന് ഇപ്പോള്‍ 3,000-3,500 രൂപ അധികം നല്‍കേണ്ടിവരുന്നതായും ട്രക്ക്​ ഉടമകള്‍ പറയുന്നു.

ജനുവരി മുതല്‍ ഫെബ്രുവരി 16 വരെ ട്രങ്ക് റൂട്ടുകളിലെ ട്രക്ക് വാടക 12-13 ശതമാനം വര്‍ധിച്ചതായി ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച്‌ & ട്രെയിനിങിലെ (ഐ‌എഫ്‌ടി‌ആര്‍‌ടി) സീനിയര്‍ ഫെലോയും കോര്‍ഡിനേറ്ററുമായ എസ്.പി.സിങ്​ പ്രമുഖ ദേശീയ മാധ്യമത്തോട് ​ പറഞ്ഞു.ഈ വര്‍ധനവിന്‍റെ പകുതിയും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ്​ ഉണ്ടായതെന്നും സിങ് പറഞ്ഞു.


. ഉപഭോക്​തൃ ചരക്ക് 5-6 ശതമാനവും സിമന്‍റ് സ്റ്റീല്‍ 5-10 ശതമാനവും വര്‍ധിച്ചിട്ടുണ്ട്​.

ഡല്‍ഹി-മുംബൈ-ദില്ലി ട്രങ്ക് റൂട്ട് നിരക്ക് 2019 ജനുവരി-ഡിസംബര്‍ മാസങ്ങളില്‍ ശരാശരി 86,400 രൂപയില്‍ നിന്ന് 2021 ജനുവരി 1 വരെ 1,18,200 രൂപയായും ഫെബ്രുവരി 1 ന് 1,25,300 രൂപയായും ഉയര്‍ന്നു. ഇത്​ ഫെബ്രുവരി 16 ന് 1,31,000 രൂപയായി.

ഡല്‍ഹി -ചെന്നൈ-ദില്ലി റൂട്ട് 2019 ജനുവരി-ഡിസംബര്‍ മാസങ്ങളില്‍ ശരാശരി 1,17,900 രൂപയില്‍ നിന്ന് 2021 ജനുവരി ഒന്നിന് 1,27,700 രൂപയായും ഫെബ്രുവരി 1 ന് 1,37,900 രൂപയിലും ഫെബ്രുവരി 16 ആയപ്പോള്‍ 1,44,000 രൂപയായും വര്‍ധിച്ചിട്ടുണ്ട്​.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha