ശക്തമായ കാറ്റും മഴയും; ഉളിക്കൽ പഞ്ചായത്തിലെ മുണ്ടാനൂരിൽ വ്യാപക നാശനഷ്ടം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 February 2021

ശക്തമായ കാറ്റും മഴയും; ഉളിക്കൽ പഞ്ചായത്തിലെ മുണ്ടാനൂരിൽ വ്യാപക നാശനഷ്ടം


അപ്രതീക്ഷിതമായി ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ മഴയിൽ ഉളിക്കൽ പഞ്ചായത്തിലെ മുണ്ടാനൂരിൽ വ്യാപക നാശനഷ്ടം.

മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ഇവിടെ വാഹനങ്ങൾക്കും, വീടുകൾക്കും, വൈദ്യുതി പോസ്റ്റുകൾക്കും വലിയ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. തെങ്ങ് കടപുഴകി വീണ് ഒരു കാറിന്റെ മേൽഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.

ശക്തമായ കാറ്റിനെ തുടർന്ന് വിവിധയിടങ്ങളിൽ വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്. ഇതോടെ ഉളിക്കൽ പഞ്ചായത്തിലെ പലഭാഗത്തും വൈദ്യുതിവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog