ഉപേക്ഷിക്കാന്‍ ഒരുങ്ങിയ ടിക്കറ്റിന് ഭാഗ്യം ; വിഴിഞ്ഞം സ്വദേശിയെ തേടിയെത്തിയത് ഒന്നാം സമ്മാനമായ 80ലക്ഷം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 February 2021

ഉപേക്ഷിക്കാന്‍ ഒരുങ്ങിയ ടിക്കറ്റിന് ഭാഗ്യം ; വിഴിഞ്ഞം സ്വദേശിയെ തേടിയെത്തിയത് ഒന്നാം സമ്മാനമായ 80ലക്ഷംതിരുവനന്തപുരം : ഉപേക്ഷിക്കാന്‍ ഒരുങ്ങിയ ടിക്കറ്റിന് ഭാഗ്യം തേടിയെത്തിയതിന്റെ അമ്പരപ്പിലാണ് വിഴിഞ്ഞം സ്വദേശി സിറാജുദ്ദീന്‍. സമ്മാനമില്ലെന്ന് കരുതി ഇദ്ദേഹം ഉപേക്ഷിക്കാന്‍ ശ്രമിച്ച ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് സിറാജുദ്ദീന് ലഭിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി മുടക്കമില്ലാതെ ലോട്ടറി എടുക്കുന്ന ആളാണ് സിറാജുദ്ദീന്‍.

ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ചെന്നു മാത്രമല്ല, ഒപ്പം എടുത്ത ബാക്കി 9 ടിക്കറ്റിനും 8000 രൂപ വീതവും ഇദ്ദേഹത്തിന് തന്നെ ലഭിക്കുകയായിരുന്നു. സിറാജുദ്ദീനിന് ലോട്ടറി ടിക്കറ്റ് എടുക്കല്‍ ഒരു ഹരമാണ്. കഴിഞ്ഞ ദിവസത്തെ ഫലം വന്നപ്പോഴും 5000 രൂപ വരെയുള്ള സമ്മാനത്തില്‍ മാത്രമേ സിറാജുദ്ദീന്‍ തിരഞ്ഞുള്ളൂ. സമ്മാനം ഇല്ലെന്നു കണ്ട് ടിക്കറ്റ് ഉപേക്ഷിക്കാന്‍ തുടങ്ങുമ്പോഴാണ് ടിക്കറ്റ് വിറ്റ വനിത ഓടി എത്തി സമ്മാന വിവരം അറിയിക്കുന്നത്.

ബാലരാമപുരത്തെ ഹോട്ടലിലെ തൊഴിലാളിയാണ് സിറാജുദ്ദീന്‍. സ്വന്തമായി വീട് ഇല്ലാത്തതിനാല്‍ ഭാര്യ സീനത്ത്, മക്കളായ ഷഹീറ, ഷഹീര്‍, ഷബീദ എന്നിവര്‍ക്കൊപ്പം ബന്ധു വീട്ടിലാണ് താമസം. വീടും സ്ഥലവും വാങ്ങണം എന്നതാണ് സിറാജുദീന്റെ ഇപ്പോഴത്തെ ആഗ്രഹം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog