സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലയിൽ,പവന് 35,480 രൂപ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് ഇന്നും തുടര്‍ന്നു. 320 രൂപ കുറഞ്ഞ് 35,480 രൂപയാണ് പവന് ഇന്നത്തെ വില. ഇതോടെ സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് എത്തി. കഴിഞ്ഞ ദിവസം 35,800 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഇതും അന്താരാഷ്ട്ര സ്വര്‍ണവിലയിലുണ്ടായ കുറവും രൂപ കരുത്താര്‍ജിച്ചതുമാണ് വില കുറയാന്‍ കാരണമായത്. അമേരിക്കയില്‍ ബോണ്ടില്‍ നിന്നുള്ള ആദായം വര്‍ധിച്ചതോടെയാണ് ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്.

2020 ജൂണ്‍ 20നാണ് 35,400 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്.

ഇതിന് ശേഷം സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് ദൃശ്യമായത്. ഓഗസ്റ്റില്‍ 42,000 രൂപ വരെ എത്തുകയും ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha