പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട്ടുകാരെ കാണാന്‍ ഉത്തര്‍പ്രദേശിലെ രാംപൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്‌ടര്‍ റാലിക്കിടെ ഉണ്ടായ അപകടത്തിലാണ് രാംപൂര്‍ ജില്ലക്കാരനായ കര്‍ഷകന്‍ നവരീത് സിംഗ് മരിച്ചത്. നവരീതിന്റെ ട്രാക്‌ടര്‍ പൊലീസിന്റെ ബാരിക്കേഡില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.

മരണത്തില്‍ അനുശോചനം അറിയിക്കാനും കൂടുംബത്തെ ആശ്വസിപ്പിക്കാനുമാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യു പിയില്‍ നിന്നുളള നേതാക്കളും രാംപൂരിലേക്ക് തിരിച്ചത്. ഹാര്‍പൂരില്‍ വച്ച്‌ പ്രിയങ്കയുടെ ഒപ്പമുണ്ടായിരുന്ന വാഹനവ്യൂഹം പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

കാനഡയിലായിരുന്ന നവരീത് സിംഗ് രാജ്യത്തെത്തി കര്‍ഷക സമരത്തില്‍ പങ്കെടുക്കുകയായിരുന്നു. സമാധാനപരമായി സമരത്തില്‍ പങ്കാളിയാകവെ, പൊലീസിന്റെ വെടിയേറ്റാണ് നവരീത് മരിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha