കേളകം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തോറ്റ് പോയെങ്കിലും നിര്‍ധന കുംടുബത്തില്പ്പെട്ട രോഗിയായ വിധവയെ സഹായിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാതൃകയായി. കേളകം പഞ്ചായത്തിലെ നാരങ്ങാത്തട്ട് ആറാം വാര്‍ഡില്‍ നിന്നും മത്സരിച്ച് 17 വോട്ടിന് തോറ്റ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഷാഹിന റഷീദാണ് രോഗിയുടെ വീട്ടീലെത്തി സഹായധനം നല്‍കിയത്.
അടക്കാത്തോട് കരിയംകാപ്പിലെ പ്രചരണ ഘട്ടത്തിൽ രോഗിയുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കുകയും സഹായം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് പുതുവത്സര ദിനത്തില്‍ വീട്ടിലെത്തി ആശംസ കൈമാറുകയും രോഗിയോടൊപ്പം സമയം ചിലവഴിച്ച് സ്വാന്തനം നല്‍കുകയും ചെയ്തത്. പാവപ്പെട്ടവർക്ക് അർഹിക്കുന്ന രീതിയിൽ കാരുണ്യ പ്രവർത്തനം നടത്തുവാൻ ഇനിയും എല്ലാവരുടെയും കൂടെ ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു