ഓപ്പറേഷൻ സ്ക്രീൻ :ഇരിട്ടിയിൽ അൻപതോളം വാഹന ഉടമകൾക്കെതിരെ പിഴ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 22 January 2021

ഓപ്പറേഷൻ സ്ക്രീൻ :ഇരിട്ടിയിൽ അൻപതോളം വാഹന ഉടമകൾക്കെതിരെ പിഴഇരിട്ടി:മോട്ടോർ ട്രാൻസ്പോർട്ട് അധികൃതർ ഇരിട്ടി ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ അൻപതിൽ പരം വാഹന ഉടമകൾക്കെതിരെ പിഴ ചുമത്തി. കൂളിംഗും സ്റ്റിക്കറുകളും , കാർട്ടനും ഇട്ട നൂറോളം വാഹനങ്ങൾക്കെതിരേ ആയിരുന്നു നടപടി.ടൗണിലെ വിവിധയിടങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങൾ സംഘം പരിശോധിച്ചു.

വാഹനങ്ങളുടെ നമ്പർ പരിശോധിച്ച് ഉടമകളോട് പിഴ നൽകുവാൻ ആവശ്യപ്പെടുകയും തുടർന്ന് വാഹനങ്ങളിലെ സ്റ്റിക്കറുകളെല്ലാം മാറ്റിയതിനു ശേഷം മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ മുന്നിൽ വാഹനം ഹാജരാക്കാനും ആവശ്യപ്പെട്ടു. 
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി. പി. ശ്രീജേഷ് ,ദിപിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  പറഞ്ഞു 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog