ഇരിട്ടിയിലെ വഴിയോര കച്ചവട കേന്ദ്രത്തിലെ കടകള്‍ കത്തിനശിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 1 January 2021

ഇരിട്ടിയിലെ വഴിയോര കച്ചവട കേന്ദ്രത്തിലെ കടകള്‍ കത്തിനശിച്ചുഇരിട്ടി: ഇരിട്ടി പുതിയ ബസ്റ്റാന്റിലെ വഴിയോര കച്ചവടകേന്ദ്രത്തിലെ മൂന്ന് കടകളാണ് കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പോലീസും ഫയര്‍ഫോഴ്‌സും എത്തി തീ അണച്ചതിനാല്‍ കൂടുതല്‍ കടകള്‍ക്ക് നാശം ഉണ്ടായില്ല. കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തായാണ് പോളിത്തീന്‍ ഷീറ്റുകള്‍ കൊണ്ട്  മറച്ചാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കടകള്‍ കത്തിയത് എന്നാണ് സംശയിക്കുന്നത്. കരിമ്പിലേരി പ്രസന്ന, വി. എം. സെല്‍വി, കെ. സ്മിത എന്നിവരുടെ കടകളാണ് കത്തിയത്. ഇതില്‍ സ്മിത ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പായം പഞ്ചായത്തിലെ വട്ടറ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കടകള്‍ക്ക് നേരെയുള്ള അക്രമം. എന്ന സംശയമാണ് കടയുടമകള്‍ക്ക്. സമീപത്തുള്ള നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ സംഭവം കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അന്വേഷണം ആരംഭിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog